ദക്ഷിണ കന്നഡ : കോൺഗ്രസ് മുസ്ലീം നേതാക്കൾ പാർട്ടി സ്ഥാനങ്ങളിൽ നിന്ന് രാജിവച്ചു; വർഗീയ ശക്തികളുടെ സമ്മർദ്ദ തന്ത്രമെന്ന് നിരീക്ഷകർ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ദക്ഷിണ കന്നഡ : കോൺഗ്രസ് മുസ്ലീം നേതാക്കൾ പാർട്ടി സ്ഥാനങ്ങളിൽ നിന്ന് രാജിവച്ചു; വർഗീയ ശക്തികളുടെ സമ്മർദ്ദ തന്ത്രമെന്ന് നിരീക്ഷകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 30, 2025, 02:55 pm IST
FacebookTwitterWhatsAppTelegram

മംഗളൂരു: ജില്ലയിലെ ‘വർഗീയ കൊലപാതകങ്ങൾ’ തടയുന്നതിൽ കർണാടക സർക്കാർ പരാജയപ്പെട്ടതിലും സമുദായ നേതാക്കളെ മാറ്റിനിർത്തുന്നതിലും പ്രതിഷേധിച്ച് ദക്ഷിണ കന്നഡയിലെ ബൂത്ത് തലം മുതൽ സംസ്ഥാന തലം വരെയുള്ള നിരവധി കോൺഗ്രസ് മുസ്ലീം നേതാക്കൾ ഇന്നലെ യോഗം ചേർന്ന് പാർട്ടി സ്ഥാനങ്ങളിൽ നിന്ന് രാജിവയ്‌ക്കുന്നതായി പ്രഖ്യാപിച്ചു.

കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി എം.എസ്. മുഹമ്മദിന്റെ നേതൃത്വത്തിൽ ബൊളാരയിലെ ഷാദി മഹലിൽ വിളിച്ചുചേർത്ത മുസ്ളീം പാർട്ടി പ്രവർത്തകരുടെ അടിയന്തര യോഗത്തിലാണ് പ്രഖ്യാപനം.

മുഖ്യമന്ത്രി സിദ്ധരാമയ്യ തന്നെ വിളിച്ച് സമുദായ നേതാക്കളോട് തിടുക്കത്തിൽ തീരുമാനങ്ങൾ എടുക്കരുതെന്ന് ആവശ്യപ്പെട്ടതായി കോൺഗ്രസ് ന്യൂനപക്ഷ വിഭാഗം ജില്ലാ പ്രസിഡന്റ് ഷാഹുൽ ഹമീദ് പാർട്ടി പ്രവർത്തകരോട് പറഞ്ഞു. ഈ പ്രസ്താവനയിൽ രോഷാകുലരായ പാർട്ടി പ്രവർത്തകർ നേതാക്കൾ ഉടൻ രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് ബഹളം വെച്ചു. ഇത് കുറെ നേരം സംഘർഷം സൃഷ്ടിച്ചു.

സർക്കാരിന്റെ പ്രതികരണത്തിനായി കുറച്ച് ദിവസം കൂടി കാത്തിരിക്കുന്നതിനെക്കുറിച്ച് നേതാക്കൾ സംസാരിച്ചെങ്കിലും രോഷാകുലരായ അണികൾ രാജി പ്രഖ്യാപിക്കാൻ അവരെ നിർബന്ധിച്ചതായി കന്നഡ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ദക്ഷിണ കന്നഡ ജില്ലാ കോൺഗ്രസ് വൈസ് പ്രസിഡന്റ് കെ. അഷ്‌റഫ്, പാണെ മംഗലാപുരം ബ്ലോക്ക് കോൺഗ്രസ് ന്യൂനപക്ഷ ഗ്രൂപ്പ് പ്രസിഡന്റ് ഉബൈദുള്ള കൊളകെ, ബെൽത്തങ്ങാടി നിയമസഭാ മണ്ഡലം എൻ‌എസ്‌യു‌ഐ വൈസ് പ്രസിഡന്റ് സൽമാൻ ഫാരിഷ്, വിട്ടൽ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സമദ്, ബെൽത്തങ്ങാടി നഗർ ബ്ലോക്ക് യൂത്ത് കോൺഗ്രസ് പ്രസിഡന്റ് അൻസാപ്പ് കരായ എന്നിവരുൾപ്പെടെ വിവിധ തലങ്ങളിലുള്ള 15 ലധികം പേർ കോൺഗ്രസിൽ നിന്ന് രാജിവച്ചു. റഹ്മാന്റെ മരണത്തിന് നീതി ലഭിക്കുന്നതുവരെ പാർട്ടി പ്രവർത്തനങ്ങളിലൊന്നും പങ്കെടുക്കില്ലെന്ന് അവർ പറഞ്ഞു.

ബണ്ട്വാളിൽ അബ്ദുൾ റഹ്മാന്റെ കൊലപാതകത്തിനു ശേഷം ദക്ഷിണ കന്നഡ ജില്ലയിൽ സമാധാനാന്തരീക്ഷം വീണ്ടും തകർന്നിരിക്കുകയാണ്. ഈ സംഭവത്തിന് ശേഷം ജില്ലയിലെ മുസ്ലീം നേതാക്കൾ സർക്കാരിന്റെ പ്രകടനത്തിൽ അതൃപ്തി പ്രകടിപ്പിച്ച്‌ കൊണ്ടിരിക്കുന്നു. ആഭ്യന്തരമന്ത്രി ജി പരമേശ്വരയും ദക്ഷിണ കന്നഡ ജില്ലാ ചുമതലയുള്ള മന്ത്രി ദിനേശ് ഗുണ്ടു റാവുവും രാജിവെക്കണമെന്നും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്.

Tags: murder in Dakshina KannadaDakshina Kannadamurder of Abdul Rahman
ShareTweetSendShare

More News from this section

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ അളക്കാൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

Latest News

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

ഫ്ലാറ്റിലെ ലഹരി ഉപയോഗം സ​മീ​ർ താ​ഹി​റിന്റെ സമ്മതത്തോടെ; ഖാ​ലി​ദ് റ​ഹ്മാ​നും അ​ഷ്റ​ഫ് ഹം​സ​യും പ്ര​തി​ക​ളാ​യ ക​ഞ്ചാ​വ് കേ​സ്; എ​ക്സൈ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

CPM ഭരണസമിതി 100 കോടി തട്ടിയെന്ന് ആരോപണം: നേമം സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്: പണം നഷ്ടപ്പെട്ടത് 250ഓളം നിക്ഷേപകർക്ക്

കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; എസ്ഡിപിഐ നേതാവ് അറസ്റ്റില്‍

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

”മലപ്പുറത്ത് മുസ്ലിം മതാധിപത്യം”, കോൺഗ്രസ് പാർട്ടിയിൽ ആരെയെങ്കിലും ചേർക്കണമെങ്കിൽ പോലും പാണക്കാട്ട് പോയി അനുവാദം വാങ്ങണം: വെള്ളാപ്പള്ളി നടേശൻ

 പൂവാറിൽ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം; മുട്ടത്തറ കേന്ദ്രീകരിച്ച് നാവിക ഉപകേന്ദ്രം; തെക്കൻ തീരത്ത് നീരീക്ഷണം ശക്തമാക്കാൻ പ്രതിരോധ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies