ജമ്മു: ഓപ്പറേഷൻ സിന്ദൂരിൽ പ്രകടിപ്പിച്ച അസാമാന്യ ധൈര്യത്തിനും ജമ്മു അതിർത്തിയിലെ പ്രവർത്തന വൈദഗ്ധ്യത്തിനും അതിർത്തി സുരക്ഷാ സേന (ബിഎസ്എഫ്) അസിസ്റ്റന്റ് കമാൻഡന്റ് നേഹ ഭണ്ഡാരിയെ പ്രശംസാ ഡിസ്ക് നൽകി ആദരിച്ച് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി.
സംഘർഷ സമയത്ത് അന്താരാഷ്‌ട്ര അതിർത്തിയിലെ പാകിസ്ഥാൻ പോസ്റ്റിന്റെ എതിർവശത്തുള്ള ഇന്ത്യയുടെ ഔട്ട്പോസ്റ്റിനെ നയിച്ച അസിസ്റ്റന്റ് കമാൻഡന്റ്,സീറോ ലൈനിന് കുറുകെയുള്ള മൂന്ന് ഫോർവേഡ് ശത്രു പോസ്റ്റുകൾക്ക് ഉചിതമായ മറുപടി നൽകി. “2025 മെയ് 30 ന്, ഓപ്പറേഷൻ സിന്ദൂരിനിടെ പ്രകടിപ്പിച്ച അസാമാന്യ ധൈര്യത്തിനും പ്രവർത്തന വൈദഗ്ധ്യത്തിനും ബിഎസ്എഫ് ജമ്മുവിലെ അസിസ്റ്റന്റ് കമാൻഡന്റ് നേഹ ഭണ്ഡാരിയെ, പിവിഎസ്എം, എവിഎസ്എമ്മിലെ സിഒഎഎസ് ജനറൽ ഉപേന്ദ്ര ദ്വിവേദി പ്രശംസാ ഡിസ്ക് നൽകി ആദരിച്ചു,” ബിഎസ്എഫ് ജമ്മു എക്സിൽ കുറിച്ചു.
On 30 May 2025, COAS General Upendra Dwivedi, PVSM, AVSM, felicitated Assistant Commandant Neha Bhandari of BSF Jammu with the Commendation Disc for her exceptional courage and operational proficiency during Operation Sindoor. She gallantly commanded a forward deployed BSF… pic.twitter.com/6PDPfTZzQB
— BSF JAMMU (@bsf_jammu) May 30, 2025
ഉത്തരാഖണ്ഡ് സ്വദേശിയായ നേഹ ഓപ്പറേഷൻ സിന്ദൂരിനിടെ ജമ്മു ജില്ലയിലെ അഖ്‌നൂർ സെക്ടറിലെ പർഗ്‌വാൾ ഫോർവേഡ് ഏരിയയിലെ ഒരു അതിർത്തി ഔട്ട്‌പോസ്റ്റിനെ കമാൻഡ് ചെയ്ത ഉദ്യോഗസ്ഥയായിരുന്നു. നേഹയുടെ മുത്തച്ഛൻ ഇന്ത്യൻ ആർമിയിൽ സേവനമനുഷ്ഠിച്ചയാളാണ്. മാതാപിതാക്കൾ സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സിൽ (സിആർപിഎഫ്) നിന്നുള്ളവരാണ്. നേഹയെ കൂടാതെ ആറ് വനിതാ കോൺസ്റ്റബിൾമരും ഫോർവേഡ് ബോർഡർ പോസ്റ്റിൽ ഗൺ പൊസിഷനുകൾ വഹിച്ചു,















