മഹേഷ് ബാബു ചിത്രത്തിന്റെ റീറിലീസിന് ആരാധകൻ എത്തിയത് ഒറിജിനൽ പാമ്പിനെയും കൊണ്ട്. വിജയവാഡയിലെ തീയറ്ററിലാണ് സിനിമയെ വെല്ലുന്ന രംഗങ്ങൾ അരങ്ങേറിയത്. 2010ൽ പുറത്തിറങ്ങിയ ഖലേജ എന്ന ചിത്രം വെള്ളിയാഴ്ചയാണ് വീണ്ടും പ്രദർശനത്തിന് എത്തിയത്.
മരുഭൂമിയിൽ പാമ്പിനെയും കയ്യിൽ പിടിച്ച് മഹേഷ് ബാബു നടന്നു പോകുന്ന രംഗം സിനിമയുടെ ഹൈലൈറ്റായിരുന്നു. ഇതിൽ പ്രചോദനം ഉൾക്കൊണ്ടാണ് ജീവനുള്ള പാമ്പിനെ സിനിമാ തീയേറ്ററിലേക്ക് കൊണ്ടുവന്നത്. ആദ്യം റബ്ബർ പാമ്പെന്നാണ് കാണികൾ കരുതിയത്. എന്നാൽ പിന്നീട് പാമ്പ് ഇഴഞ്ഞ് നീങ്ങിയതോടെയാണ് കൈവിട്ട കളിയാണെന്ന് ആളുകൾ തിരിച്ചറിഞ്ഞത്.
സംഭവത്തിന്റെ വീഡിയോകൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലായി. ആരാധകൻ പാമ്പിനെയും പിടിച്ച് ഡാൻസ് ചെയ്യുന്നത് വീഡിയോകളിൽ കാണാം. മുഖം ഒരു തുണികൊണ്ട് മൂടിയിട്ടുണ്ട്. വിഷ പാമ്പാണോ അല്ലയോ എന്ന് വ്യക്തമല്ലെങ്കിലും റീറിലീസ് വാർത്തകളിൽ നിറഞ്ഞു.
Actor #MaheshBabu mass fans, celebrates the #KhalejaReRelease in Telugu States, by throwing paper cuttings in theatres.
A crazy Mahesh Babu fan took fandom to a wild level on #Khalej4K re-release.
In a viral video a crazy fan was holding a snake inside the fully packed theatre,… pic.twitter.com/dJAir9PwPS— Surya Reddy (@jsuryareddy) May 30, 2025















