പാകിസ്ഥാൻ തീവ്രവാദി ക്രിക്കറ്റർ ഷാഹിദ് അഫ്രീദിക്ക് സ്വീകരണം നൽകിയതുമായി ബന്ധപ്പെട്ട് CUSAT അലുംനി നൽകിയ വിശദീകരണത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന വക്താവ് യുവരാജ് ഗോകുൽ. അഫ്രീദിയെ പോലൊരാള്‍ ക്ഷണിക്കാത്ത വേദിയിലേക്ക് കയറി വന്നെന്ന് പറഞ്ഞാൽ അങ്ങ് വിശ്വസിച്ചോളാന്‍ കേട്ടുകൊണ്ടിരിക്കുന്നവരെല്ലാം തലച്ചോറ് എ.കെ.ജി സെന്‍ററില്‍ കൊണ്ട് പണയം വച്ചിട്ടിരിക്കുവാണ് എന്ന് കരുതരുത് യുവരാജ് ഗോകുൽ പറഞ്ഞു. ഇത് കൃത്യമായി ആസൂത്രിതമായി നമ്മുടെ രാജ്യത്തെ കുരുക്കാന്‍ സൃഷ്ടിച്ച ട്രാപ്പാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കുറിപ്പിന്റെ പൂർണ്ണരൂപം
” നല്ല വിശദീകരണം…. വിശദമായി തന്നെ വിശദീകരണത്തിലേക്ക് വരും മുമ്പ് നിങ്ങളുടെ സംഘടനയുടെ പേരിനെ ഒരു നിമിഷം ഒന്ന് അഭിനന്ദിച്ചോട്ടേ…. ‘ക്യൂബാ’.
നല്ല പേര്…. The name itself is self explanatory….
നിങ്ങള്‍ എന്ത്കൊണ്ട് ഇത് ചെയ്തു എന്നതിന് ഈ പേരിനോളം വിശദീകരണം മറ്റൊന്നിനും നല്‍കാനില്ല….
ഇനി അഫ്രീദിയെ പോലൊരു ക്രിക്കറ്റര്‍ നിങ്ങളുടെ പരിപാടിയില്‍ വലിഞ്ഞു കയറി വന്നതാണെന്ന വാദം….
നോക്കൂ സഖാക്കളേ…. നിങ്ങളെ പോലെ തലയ്‌ക്കകത്ത് വൈക്കോലല്ല മറ്റുള്ളവര്‍ക്ക്…. അഫ്രീദിയെ പോലൊരാള്‍ ആരും ക്ഷണിക്കാത്ത ഒരു വേദിയിലേക്ക് കയറി വരാനും വേണ്ടി നടക്കുവാണെന്ന് പറഞ്ഞാല്‍ അങ്ങ് വിശ്വസിച്ചോളാന്‍ കേട്ടുകൊണ്ടിരിക്കുന്നവരെല്ലാം തലച്ചോറ് എ.കെ.ജി സെന്‍ററില്‍ കൊണ്ട് പണയം വച്ചിട്ടിരിക്കുവാണ് എന്ന് കരുതരുത്….
അഫ്രീദി ആ സ്ഥലത്ത് സന്ദര്‍ശനം നടത്തിയത് UAE പതാകയുമായ് ബന്ധപ്പെട്ട ഒരു ചടങ്ങിനാണ്…. സമ്മതിച്ചു…. അത് നിങ്ങളുടെ പരിപാടി നടക്കുന്ന ആ ഹാളിലല്ല…. അതേ സ്ഥലത്തെ മറ്റൊരു ഹാളിലോ തുറസ്സായ സ്ഥലത്തോ ആണ്….
അവിടെ നിന്നും നിങ്ങളുടെ പ്രോഗ്രാം ഹാളിലേക്ക് നിങ്ങള്‍ അയാളെ ക്ഷണിച്ച് കൊണ്ടു വന്നതാണെന്ന് വ്യക്തം….
അതിലെ രാഷ്‌ട്രീയമായ പ്രയോജനം പാകിസ്ഥാനാണ് എന്ന് വ്യക്തമായി മനസ്സിലാക്കി തന്നെയാണ് ക്ഷണിച്ച ആളും ക്ഷണിക്കപ്പെട്ട അഫ്രീദിയും പെരുമാറിയത്…. പാകിസ്ഥാന്‍ മാധ്യമങ്ങള്‍ വലിയ പ്രാധാന്യം ഈ വാര്‍ത്തയ്‌ക്ക് കൊടുത്തതും ലോകത്തിന് മുമ്പില്‍ ദേ ഇന്ത്യാ ഗവണ്‍മെന്‍റും ഇന്ത്യന്‍ ആര്‍മിയും എടുക്കുന്ന നിലപാടല്ല ഇന്ത്യന്‍ ജനതയ്‌ക്ക് എന്ന് കാണിക്കാനാണ്….
ഇത് കൃത്യമായി ആസൂത്രിതമായി നമ്മുടെ രാജ്യത്തെ കുരുക്കാന്‍ സൃഷ്ടിച്ച ട്രാപ്പാണ്….
ഈ കത്തില്‍ തന്നെയും ശത്രു രാജ്യമായ പാകിസ്ഥാന്‍ എന്നെഴുതാനുള്ള മടിയാണ് മറ്റൊരു ഹൈലൈറ്റ്…. ഒരു അയല്‍രാജ്യം എന്ന ആവര്‍ത്തിച്ചുള്ള വിശേഷണത്തില്‍ തന്നെ നിങ്ങളുടെ മനോഭാവം വ്യക്തമാണ്….
NB – ഇനി ഈ അലുമിനി അസോസിയേഷനില്‍ പെട്ടു പോയ കഥയറിയാതെ ആട്ടം കണ്ടവരോട്….
ഇനി മേലാല്‍ ഇത് പോലെ ക്യൂബ, ചൈന, മാനവികത എന്നൊക്കെ പേരിട്ട് വരുന്ന സംഘടനകളെ സൂക്ഷിക്കുക….
നിങ്ങള്‍ ആജീവനാന്തകാലം ജയിലില്‍ പോകാനുള്ള വഴി അവരുണ്ടാക്കി തരും….”