പാക് സ്ഥാപകൻ മുഹമ്മദ് അലി ജിന്നയ്‌ക്കെതിരെ കവിയും ഗാനരചയിതാവുമായ ജാവേദ് അക്തർ നടത്തിയ വിമർശനം ശ്രദ്ധ നേടുന്നു. ലലൻടോപ്പിനോട് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വാക്കുകൾ.
ഇംഗ്ലണ്ടിൽ പശ്ചാത്യ ജീവിതമാണ് ജിന്ന നയിച്ചത്. പന്നിയിറച്ചിയും മദ്യം കഴിച്ചു അർമാദിച്ച് നടന്നയാൾ പെട്ടെന്നൊരു ദിവസം മുതൽ തീവ്ര മുസ്ലീമായി മാറി. ജിന്നയ്‌ക്ക് പ്രശസ്തനായി മാറണമായിരുന്നു. അധികാരത്തിനും അംഗീകാരത്തിനും വേണ്ടിയുള്ള തീവ്രമായ ആഗ്രഹമാണ് ജിന്നയെ നയിച്ചിരുന്നത്. ജിന്ന തികച്ചും അവസരവാദിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ജാവേദ് അക്തറിന്റെ അഭിമുഖങ്ങളിൽ മുൻപും ജിന്ന വിഷയമായിട്ടുണ്ട്. ഇസ്ലാമിനെ കുറിച്ച് യാതൊരു ധാരണയും ഇല്ലാത്തയാളാണ് ജിന്ന. ഒരു കൈയിൽ മദ്യവും മറുകൈയിൽ പന്നിയിറച്ചിയും പിടിച്ച്, ‘ലാ ഇലാഹ ഇല്ലല്ലാഹ്’ (അള്ളാഹു അല്ലാതെ മറ്റൊരു ദൈവമില്ല) എന്ന് ജിന്ന പറയാറുണ്ടായിരുന്നു എന്നും ജാവേദ് അക്തർ പറഞ്ഞിരുന്നു.