ലിവർപൂൾ വിട്ടു, ഇനി അലക്സാണ്ടർ അർനോൾഡ് റയലിന്റെ “ട്രെൻഡാകും”

Published by
Janam Web Desk

ഇം​ഗ്ലീഷ് ക്ലബ് ലിവർപൂളിന്റെ ട്രെൻഡ് അലക്സാണ്ടർ അർനോൾഡ് സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡിലേക്ക്. റയലിലേക്ക് കൂടുമാറുന്ന ഏഴാമത്തെ ബ്രിട്ടീഷ് താരമാണ് അർനോൾഡ്. 11 മില്യൺ യൂറോയ്‌ക്കാണ് (115 കോടി) ലിവർപൂൾ റൈറ്റ് ബാക്കിനെ റയൽ ടീമിലെത്തിച്ചത്. ലിവർപൂളുമായുള്ള കരാർ അവസാനിക്കും മുൻപാണ് അർനോൾഡിനെ റാഞ്ചിയത്.

ഇതോടെ ജൂണിൽ അമേരിക്കയിൽ നടക്കുന്ന ക്ലബ് ലോകകപ്പിൽ റയലിന്റെ കുപ്പായത്തിൽ താരം കളത്തിലിറങ്ങും. ആറു വർഷത്തെ കരാറിലാണ് താരം സ്പാനിഷ് ക്ലബിലെത്തിയത്. ജൂൺ 30-നാണ് അർനോൾഡിന്റെ ലിവർപൂളുമായുള്ള കരാർ അവസാനിക്കുന്നത്. ജൂൺ 15ന് നടക്കുന്ന ക്ലബ് ലോകകപ്പ് മത്സരത്തിൽ കളിക്കുന്നതിന് വേണ്ടിയാണ് ലിവർപൂളിന് ക്ലോസ് തുക നൽകി താരത്തെ റയൽ സ്വന്തമാക്കിയത്.

2016-ൽ ലിവർപൂളിലെത്തിയ 26-കാരനായ താരം ടീമിനായി 354 മത്സരങ്ങളിൽ ബൂട്ടണിഞ്ഞു. പ്രതിരോധ നിരയിൽ മിന്നും പ്രകടനം നടത്തിയ അർനോൾഡ് ലിവർപൂളിനൊപ്പം ഒൻപത് കിരീടങ്ങളും നേടിയിട്ടുണ്ട്.

 

Share
Leave a Comment