കൊൽക്കത്ത: കൊൽക്കത്തയിലെ ജഗന്നാഥ ഭഗവാന്റെ രഥത്തിന് 48 വർഷങ്ങൾക്ക് ശേഷം പുതിയ ചക്രങ്ങൾ വരുന്നു. മണിക്കൂറിൽ 280 കിലോമീറ്റർ വരെ വേഗതയിൽ പറന്നുയരുന്ന റഷ്യയുടെ സുഖോയ് യുദ്ധവിമാനത്തിൽ നിന്നുള്ള പുത്തൻ ടയറുകളുടെ ഒരു സെറ്റാണ് ലഭ്യമാക്കിയിരിക്കുന്നത്.
കഴിഞ്ഞ വർഷം സ്റ്റിയറിംഗ് പ്രശ്നങ്ങൾ നേരിട്ടതിനെത്തുടർന്ന്, സംഘാടകരായ ഇസ്‌കോൺ കഴിഞ്ഞ 15 വർഷമായി ദേവന്റെ രഥത്തിന് പുതിയ ചക്രങ്ങൾ വാങ്ങാൻ നടപടി ആരംഭിച്ചിരുന്നു. വളരെക്കാലമായി രഥങ്ങൾക്ക് ഉപയോഗിച്ച് വന്നിരുന്നത് ബോയിംഗ് ടയറുകളായിരുന്നു. എന്നാൽ ഇവ വാങ്ങാൻ ബുദ്ധിമുട്ട് നേരിട്ടതിനാൽ സംഘാടകർ സുഖോയിയെ സമീപിച്ചു, കാരണം അവയുടെ വ്യാസം ബോയിംഗ് ടയറുകളുടേതുമായി വളരെ യോജിക്കുന്നതായിരുന്നു.
ഇസ്കോണിന്റെ അസാധാരണമായ അഭ്യർത്ഥനയിൽ സുഖോയ് ടയർ നിർമ്മാതാക്കൾ അത്ഭുതപ്പെട്ടു.അവരുടെ ആവശ്യം വിശദീകരിച്ചതിനുശേഷം, ഇസ്‌കോൺ നിർമ്മാതാക്കളെ രഥം പരിശോധിക്കാൻ ക്ഷണിച്ചു. അതിനുശേഷമാണ് അവർ രഥത്തിനായി നാല് സുഖോയ് ടയറുകൾ നൽകിയത്. നിലവിൽ രഥം സാവധാനത്തിലും ചടങ്ങുകളുടെ ഭാഗമായും 1.4 കിലോമീറ്റർ വേഗതയിൽ നീങ്ങും.