നിലമ്പൂർ: ഉപതിപരഞ്ഞെടുപ്പിൽ നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതിയായ ഇന്ന് എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജ്, തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി പി.വി. അൻവർ, ബിജെപി സ്ഥാനാർഥി മോഹൻജോർജ് എന്നിവർ നാമനിദേശപത്രിക സമർപ്പിക്കും. യുഡിഎഫ് സ്ഥാനാർഥിയായ ആര്യാടൻ ഷൗക്കത്ത് കഴിഞ്ഞദിവസം നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു.
രാവിലെ പത്തരയോടെയാണ് എം. സ്വരാജും പതിനൊന്നോടെ പി.വി. അൻവറും ഉച്ചക്ക് ഒന്നരയോടെ ബിജെപി സ്ഥാനാർഥിമോഹൻ ജോർജും പത്രിക സമർപ്പിക്കും. ശക്തി തെളിയിക്കാനായിസ്ഥാനാർഥികൾ നിലമ്പൂർ താലൂക്ക് ഓഫീസിലേക്ക് പ്രകടനങ്ങളായി എത്തിയായിരിക്കും പത്രിക സമർപ്പിക്കുക.
എം എൽ എ സ്ഥാനം രാജി വെച്ച് ഉപതെരഞ്ഞെടുപ്പിന് വഴിയൊരുക്കിയ മുൻ എംഎൽഎ പി.വി. അൻവർ കൂടി അവസാന നിമിഷം മത്സരരംഗത്തെത്തിയതോടെ നിലമ്പൂരിൽ പോരാട്ടച്ചൂട് കൂടിയിരിക്കുകയാണ്.
യുഡിഎഫിൽ സഖ്യകക്ഷിയായായി കയറിപ്പറ്റാമെന്ന പ്രതീക്ഷയോടെ പതിനെട്ടടവും പയറ്റിയ അൻവർ ആ വാതിലടഞ്ഞപ്പോൾ ഗത്യന്തരമില്ലാതെ അവസാന നിമിഷം സ്ഥാനാർഥിത്വം പ്രഖ്യാപിക്കുകയായിരുന്നു.















