സോഷ്യൽ മീഡിയയിൽ ചർച്ചയായി ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി. ശക്തിധരന്റെ കുറിപ്പ്. പത്താമുദയത്തിന് എകെജി സെന്ററിന്റെ പാലുകാച്ചൽ നിശ്ചയിക്കാനും, നിലമ്പൂരിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ ദിവസം നോക്കാനും സിപിഎം സംസ്ഥാന സെക്രട്ടറി ജ്യോത്സ്യനെ കണ്ടെന്നാണ് ശക്തിധരന്റെ വെളിപ്പെടുത്തൽ.
ഒരു മാസത്തിനിടെ മൂന്ന് തവണ എം വി ഗോവിന്ദൻ പ്രശസ്ത ജോത്സ്യൻ മാധവ പൊതുവാളെ കാണാൻ കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ എത്തിയെന്നും ശക്തിധരൻ പറയുന്നു. സന്ദർശനത്തിന്റെ ഫോട്ടോയും ശക്തിധരൻ പങ്കുവച്ചിട്ടുണ്ട്.















