അയോദ്ധ്യ: അയോധ്യയിലെ ശ്രീ രാമാ ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ സ്വർണ താഴികക്കുടം സ്ഥാപിച്ചു. രാം മന്ദിർ ട്രസ്റ്റാണ് വിശുദ്ധി, സമൃദ്ധി, ഭക്തി എന്നിവയെ പ്രതീകപ്പെടുത്തുന്ന സുവർണ താഴികക്കുടങ്ങൾ സ്ഥാപിച്ചത്. ക്ഷേത്രത്തിലെ സ്വർണ താഴികക്കുടം കാണാൻ ഇതിനോടകം തന്നെ ആയിരക്കണക്കിന് രാമഭക്തർ അയോധ്യയിൽ എത്തിത്തുടങ്ങിയിട്ടുണ്ട്.

2025 ജൂൺ 3 മുതൽ ജൂൺ 5 വരെ നടക്കാനിരിക്കുന്ന രണ്ടാം പ്രാണ പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായാണ് ക്ഷേത്രം മോടി പിടിപ്പിക്കുന്ന പ്രവർത്തനങ്ങൾ നടക്കുന്നത്. രണ്ടാം പ്രാണപ്രതിഷ്ഠയുടെ ഭാഗമായി. ഒന്നാം നിലയിലെ രാം ദർബാർ ഉൾപ്പെടെയുള്ള ക്ഷേത്ര വിഭാഗങ്ങളിൽ വിഗ്രഹങ്ങൾ സ്ഥാപിക്കുന്ന ചടങ്ങ് നടക്കും.
ക്ഷേത്രത്തിന്റെ നിർമ്മാണം പുരാതന വേദ പാരമ്പര്യങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് രാമ മന്ദിർ ട്രസ്റ്റ് ഉറപ്പുവരുത്തിയിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും ആത്മീയവും കാഴ്ചയിൽ അതിശയിപ്പിക്കുന്നതുമായ ക്ഷേത്രങ്ങളിലൊന്നായി രാമക്ഷേത്രത്തെ മാറ്റുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സ്വർണ താഴികക്കുടങ്ങളും സ്ഥാപിച്ചത്.















