ഫിറ്റ്നസിന്റെ പേരിൽ നേരിട്ട ട്രോളുകൾക്കും വിമർശനങ്ങൾക്കും തകർപ്പൻ ക്യാച്ചിലൂടെ മറുപടി നൽകി യുവ താരം സർഫറാസ് ഖാൻ. ഇന്ത്യ എയും ഇംഗ്ലണ്ട് ലയൺസും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന ആദ്യ അനൗദ്യോഗിക ടെസ്റ്റ് മത്സരത്തിലായിരുന്നു താരത്തിന്റെ പ്രകടനം.171 റൺസ് നേടി ക്രീസിൽ നിലയുറപ്പിച്ചിരുന്ന ടോം ഹെയ്ൻസിന്റെ നിർണായക വിക്കറ്റാണ് സർഫറാസിന്റെ അത്യുഗ്രൻ ക്യാച്ചിലൂടെ ഇംഗ്ലണ്ടിന് നഷ്ടമായത്.
ശർദൂൽ താക്കൂറിന്റെ ഫുള്ളർ ഡെലിവറിയിൽ ഹെയ്ൻസ് ഓഫ് സൈഡിലൂടെ ഒരു ഡ്രൈവിന് ശ്രമിച്ചു. എന്നാൽ പന്ത് എഡ്ജ് ചെയ്ത് ഫസ്റ്റ് സ്ലിപ്പിലേക്ക് പറന്നു. അവിടെ നിലയുറപ്പിച്ചിരുന്ന സർഫറാസ് അവിശ്വസനീയമായ ഒരു ഡൈവിലൂടെ ഇടം കൈകൊണ്ട് ക്യാച്ചെടുത്തു.
— Chandra Moulee Das (@Dasthewayyy) June 1, 2025
ശരീരഭാരത്തിന്റെ പേരിൽ പലപ്പോഴും വിമർശിക്കപ്പെട്ടിരുന്ന 27 കാരന്റെ പ്രകടനം തന്റെ ഫിനിറ്റ്‌നസിനെ ട്രോളിയവർക്കുള്ള മറുപടികൂടിയായി. ഇംഗ്ലണ്ടിനെതിരായ വരാനിരിക്കുന്ന അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയ്‌ക്ക് മുന്നോടിയായി, കർശനമായ ഭക്ഷണക്രമത്തിലൂടെസർഫറാസ് ഖാൻ 10 കിലോ കുറച്ചിരുന്നു. എന്നാൽ ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പരയിലേക്ക് താരത്തെ തിരഞ്ഞെടുത്തിട്ടില്ല.















