ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങിന്റെ മകളും, ഹാവാർഡ് സർവകലാശാലയിൽ വിദ്യാർത്ഥി യും ആയ ഷീ മിങ്സെ യെ നാട് കടത്തണം എന്ന ആവശ്യം ഉയരുന്നു. ട്രംപ് അനുഭാവിയായ മാധ്യമപ്രവർത്തകയാണ് ചൈനീസ് പ്രസിഡന്റിന്റെ മകൾ ഷി മിങ്സെ യെ നാടുകടത്തണമെന്ന് ആവശ്യം ഉന്നയിച്ചത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധമുള്ളവരെ പുറത്താക്കും എന്ന മാർക്കോ റൂബിയോയുടെ എക്സ് പോസ്റ്റിന് മറുപടിയായാണ് മാദ്ധ്യമപ്രവർത്തകയുടെ നിർദേശം.
ദിവസങ്ങൾക്കു മുമ്പാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധമുള്ള വിദ്യാർത്ഥികളെ നാടുകടത്തുമെന്ന് മാർക്കോ റൂബിയോ അറിയിച്ചത്. ഇത് സംബന്ധിച്ച് വിശദീകരിച്ച് എക്സ് പോസ്റ്റിന് മറുപടിയായാണ് വലതുപക്ഷ മാദ്ധ്യമപ്രവർത്തകയായ ലോറ ലൂമർ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. നേരത്തെ മസാചുസെറ്സ് സർവകലാശാല വിദ്യാർത്ഥിയായിരുന്ന ഷീ ജിൻ പിങ്ങിന്റെ മകൾ ഷീമിങ് സെ നിലവിൽ ഹാവാർഡ് സർവകലാശാല വിദ്യാർത്ഥിയാണ്. ഇവരെ നാടുകടത്തണം എന്ന ആവശ്യം തന്നെയാണ് ലൂമാർ മുന്നോട്ടുവയ്‌ക്കുന്നത്.
എന്നാൽ ഷീജിൻ പിങ്ങിന്റെ മകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളോ മറ്റു വിശദാംശങ്ങളോ ഇവർ രേഖപ്പെടുത്തിയിട്ടില്ല. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധമുള്ള വിദ്യാർത്ഥികളെ പുറത്താക്കാൻ നടപടികൾ അമേരിക്കയിൽ തുടരുന്നുണ്ട്. മതിയായ അറ്റന്റൻസ് ഇല്ലാത്ത വിദ്യാർത്ഥികളെ കൂടി പുറത്താക്കുമെന്ന് മാർക്കോ റൂബിയോ അറിയിച്ചിരുന്നു.















