മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന പിവി അൻവറിന്റെ പത്രിക തള്ളി. ഒരു പത്രികയാണ് തള്ളിയതെന്നും അൻവറിന് സ്വതന്ത്രനായി മത്സരിക്കാൻ ആകുമെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ടിഎംസി സ്ഥാനാർത്ഥിയായി അൻവർ സമർപ്പിച്ച പത്രികയാണ് തള്ളിയിരിക്കുന്നത്. ഇതിൽ പ്രശ്‍നങ്ങളുണ്ടെന്നാണ് വരണാധികാരിയുടെ വിശദീകരണം.
തൃണമൂൽ കോൺഗ്രസ് ദേശീയ പാർട്ടി അല്ലാത്തതിനാൽ നോമിനേഷനിൽ പത്ത്‌പേർ ഒപ്പിടണമായിരുന്നുവെന്നും എന്നാൽ ഇത്രയും ഒപ്പുകൾ പത്രികയിലില്ലെന്നുമാണ് കണ്ടെത്തൽ. ഇതിനെ തുടർന്നാണ് പത്രിക തള്ളിയത്. സംഭവത്തിൽ പത്രിക പുനഃപരിശോധിക്കണമെന്ന് പിവി അൻവർ ആവശ്യപ്പെട്ടിട്ടുണ്ട്.















