ചിക്കബെല്ലാപുര : മസ്ജിദിനോട് ചേർന്ന മുറിയിൽ ഉസ്താദിന്റെ പിതാവ് ആറു വയസ്സുകാരിയെ പീഡിപ്പിച്ചു. കർണാടകയിലെ ചിക്കബെല്ലാപുരയിലാണ് സംഭവം.
ഒരു മസ്ജിദിലെ ഉസ്താദിന്റെ പിതാവായ 55 വയസ്സുള്ള ആളാണ് പ്രതി . ഇയാൾ മറ്റൊരു പള്ളിയിലെ ഉസ്താദായിരുന്നു എന്നും പറയപ്പെടുന്നു.
ഉസ്താദിന്റെ പിതാവായ പ്രതിക്ക് പള്ളി പരിസരത്ത് താമസിക്കാൻ ഒരു മുറി ജമാ അത്ത് കമ്മിറ്റിക്കാർ നൽകിയിരുന്നു. ഇരയായ പെൺകുട്ടിക്ക് ചോക്ലേറ്റ് നൽകമെന്നു പറഞ്ഞ് ഈ മുറിയിലേക്ക് വിളിച്ചു വരുത്തി ബലാൽസംഗം ചെയ്യുകയായിരുന്നു.
ഇരയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചിക്കബെല്ലാപുര വനിതാ പോലീസ് ഉസ്താദിന്റെ പിതാവിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും പിന്നീട് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രതിയെ പിന്നീട് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
സംഭവം പുറത്തുവന്നതോടെ, പ്രതിയ്‌ക്ക് മസ്ജിദിൽ അഭയം നൽകിയതിന് നാട്ടുകാർ രോഷം പ്രകടിപ്പിക്കുകയും പ്രാദേശിക ജമാഅത്തിനെതിരെ പ്രതിഷേധിക്കുകയും ചെയ്തു.















