നിലമ്പൂര്‍:നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എൻ ഡി എ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി നാളെ വൈകിട്ട് നാലിന് ഉദ്ഘാടനം ചെയ്യും. ബിജെപി ദേശീയ നിര്‍വാഹ സമിതി അംഗം പി.കെ. കൃഷ്ണദാസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതാണിത്.
എൻ ഡി എ സ്ഥാനാർത്ഥി അഡ്വ: മോഹൻ ജോർജ്ജ് കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, എൻഡിഎ സംസ്ഥാന കൺവീനർ തുഷാർ വെള്ളാപ്പള്ളി, ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്, ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് ഗിരീഷ് മേക്കാട് എന്നിവരുടെ സാന്നിധ്യത്തിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരുന്നു.
അദ്ദേഹം പാലാരിവട്ടത്തെ കെസിബിസി ആസ്ഥാനം സന്ദർശിച്ച് ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ, തൃശൂർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, ബത്തേരി രൂപതാ ബിഷപ്പ് ഡോ. ജോസഫ് മാർ തോമസ്, മാനന്തവാടി രൂപതാ ബിഷപ്പ് മാർ ജോസ് പൊരുന്നേടം, തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി , താമരശ്ശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ ജോസ് പുളിക്കൽ, തൃശൂർ അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ തുടങ്ങിയ പിതാക്കന്മാരുടെ അനുഗ്രഹം തേടി.
അദ്ദേഹം നിലമ്പൂർ കോവിലകവും സന്ദർശിച്ച് ആശീർവാദം തേടി















