ബെംഗളൂരു: ബാംഗ്ളൂർ റോയൽ ചലഞ്ചേഴ്സിന്റെ ഐപിഎല്‍ കിരീടവിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് പത്ത് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഇത് കൂടാതെ ആറുപേരുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമാണ് ദുരന്തമുണ്ടായത്. പതിനായിരങ്ങളാണ് ആഘോഷത്തിനായി സ്‌റ്റേഡിയത്തിന് സമീപം തടിച്ചുകൂടിയത്.
ബെംഗളൂരു താരങ്ങള്‍ വിമാനത്താവളത്തില്‍ ഇറങ്ങിയതുമുതല്‍ വന്‍ ജനക്കൂട്ടം ദൃശ്യമായിരുന്നു.ഇന്ന് ഉച്ചമുതല്‍ തന്നെ സ്റ്റേഡിയത്തിന് സമീപം വന്‍ ജനക്കൂട്ടമാണ് ഉണ്ടായിരുന്നത്. ഇത് വലിയ തിക്കും തിരക്കിനും ഇടയാക്കി. സ്റ്റേഡിയത്തിന് സമീപം ആളുകള്‍ തടിച്ചൂകൂടിയതാണ് അപകടത്തിന് വഴിവെച്ചത്. മുപ്പതോളം പേര്‍ക്ക് പരിക്കേറ്റതായി സംശയിക്കുന്നു.















