ശബരിമല സന്നിധാനത്ത് നവഗ്രഹങ്ങൾക്കായി നിർമ്മിക്കുന്ന പുതിയ ശ്രീകോവിലിന്റെ പാദുകം വയ്പ്പ് ചടങ്ങ് നടന്നു. ഇന്ന് രാവിലെ 8.30 ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് പി എസ് പ്രശാന്ത്, അംഗം അഡ്വ. എ. അജികുമാർ ശബരിമല തന്ത്രി കണ്Oര് ബ്രഹ്മദത്തൻ എന്നിവർ ചേർന്നാണ് പാദുകം വയ്പ്പ് ചടങ്ങ് നിർവഹിച്ചത്. മാളികപ്പുറത്തിന് സമീപമാണ് പുതിയ ശ്രീകോവിൽ ഒരുങ്ങുന്നത്.
നേരത്തെ ഉണ്ടായിരുന്ന നവഗ്രഹങ്ങളുടെ ശ്രീകോവിൽ കൂടുതൽ അഭികാമ്യമായ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കണമെന്ന് ദേവപ്രശ്നവിധിയിൽ പറഞ്ഞതനുസരിച്ചാണ് പുതിയ ശ്രീ കോവിലിന്റെ നിർമ്മാണം. ഉത്തരായനത്തിന് മുമ്പ് ശ്രീകോവിൽ നിർമ്മാണം പൂർത്തിയാക്കാനാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉദ്ദേശിക്കുന്നത്. ചടങ്ങിൽ ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ ബി .മുരാരി ബാബു, ശബരിമല അഡ്മിനിസ്ട്രേറ്റ് ഓഫീസർ ബിജു വി നാഥ് എക്സിക്യൂട്ടീവ് എൻജിനീയർമാരായ ശ്യാം പ്രസാദ്, രാജേഷ് മോഹൻ എന്നിവർ പങ്കെടുത്തു