എറണാകുളം: പരിസ്ഥിതിദിനം ആചരിച്ച് ഞാറയ്‌ക്കൽ അമൃത കോളേജ് ഓഫ് നഴ്സിംഗിലെ വിദ്യാർത്ഥികൾ. കമ്മ്യൂണിറ്റി ഹെൽത്ത് നേഴ്സിംഗ് വിഭാഗം വിദ്യാർത്ഥികളുടെ നേതൃത്വത്തിലാണ് പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചത്. അമൃത കോളേജ് ഓഫ് നഴ്സിംഗ് പ്രിൻസിപ്പൽ ഡോ. കെടി മോളി ദിനാചരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ഞാറക്കൽ സർക്കാർ വെക്കേഷൻ ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മിസ്ട്രസ് ശൈലജ വി എം, ഞാറക്കൽ കൃഷി ഓഫീസർ ഗായത്രി ദേവി എസ്, അമൃത കോളേജ് ഓഫ് നേഴ്സിംഗ് പ്രൊഫസർ ഡോ. സുനിൽ എം എന്നിവർ കുട്ടികൾക്ക് പരിസ്ഥിതി സംരക്ഷണ സന്ദേശം നൽകി. പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച പോസ്റ്റർ ഡിസൈനിംഗ് മത്സരത്തിന്റെ വിജയികൾക്ക് ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.
പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ച് വിദ്യാർഥികളെ ബോധവൽക്കരിക്കുന്നതിനായി പാവകളിയും ചടങ്ങിന്റെ ഭാഗമായി സംഘടിപ്പിച്ചു. അമൃത കോളേജ് ഓഫ് നേഴ്സിംഗ് വിദ്യാർത്ഥികൾ സ്കൂൾ വിദ്യാർത്ഥികൾക്കായി നൃത്തം അവതരിപ്പിക്കുകയും ഗാനം ആലപിക്കുകയും ചെയ്തു.















