സംവിധായകൻ കിളിമാനൂർ കബീർ റാവുത്തർ (83) അന്തരിച്ചു. നിലവിൽ താമസിക്കുന്ന തിരുവനന്തപുരത്തെ പ്രശാന്ത് നഗറിലെ വീട്ടിൽ വച്ചാണ് മരണപ്പെട്ടത്. കിളിമാനൂർ പാപ്പാല ജുമാ മസ്ജിദിൽ സംസ്കരിച്ചു. സായികുമാർ നായകനായ ഇങ്ങനെയും ഒരാൾ എന്ന ചിത്രമാണ് അവസാനമായി സംവിധാനം ചെയ്തത് . അടൂർ ഗോപാലകൃണന്റെ സഹപാഠിയും മിത്രവുമാണ് റാവുത്തർ.
1970ൽ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സംവിധാനം പഠിച്ചിറങ്ങിയ റാവുത്തർ1982ൽ പുറത്തിറങ്ങിയ ‘ലുബ്ന’ എന്ന ഹിന്ദി ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്തത്.
സോമൻ ജയഭാരതി ജഗതി ശ്രീകുമാർ തുടങ്ങിയവർ അഭിനയിച്ച 1988 ൽ പുറത്തിറങ്ങിയ ‘കഥ പറയും കായൽ, 2010 ൽ പുറത്തിറങ്ങിയ സായികുമാർ പ്രവീണ ജോഡികൾ അഭിനയിച്ച ‘ഇങ്ങനെയും ഒരാൾ’ കൂടാതെ റഹ്മാൻ ഇന്ദ്രൻസ് മഹാലക്ഷ്മി അഭിനയിച്ച ‘പറന്നുയരാൻ ‘(സാങ്കേതിക കാരണങ്ങളാൽ റിലീസ് ആയില്ല). എന്നിവയാണ് സംവിധാനം ചെയ്തത്.. കൂടാതെ കെഎഫ്ഡി സിക്ക് വേണ്ടി നിരവധി ടെലിഫിലിമുകളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. കിളിമാനൂർ സ്വദേശിയായ ഇദ്ദേഹം നിലവിൽ താമസിച്ചിരുന്നത് ഉള്ളൂർ ശിവ ശക്തി നഗറിലായിരുന്നു.















