തിരുവനന്തപുരം: സർവീസിൽ നിന്നും വിരമിച്ച കേരള എൻജിഒ സംഘിന്റെ സംസ്ഥാന ഭാരവാഹികൾ ഉൾപ്പെടെയുള്ള പ്രവർത്തകർക്ക് യാത്രയയപ്പ് നൽകിയ സ്നേഹാദരവ് സമ്മേളനം ഗോവ ഗവർണർ പി. എസ്. ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്തു. വിരമിച്ച സംസ്ഥാന നേതാക്കളായ പി. സുനിൽകുമാർ, എസ്. കെ. ജയകുമാർ, എ. ഇ.സന്തോഷ്, വി. കെ. സാജൻ, സി. വിജയ എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്.
പാളയം ഭാഗ്യമാല ആഡിറ്റോറിയത്തിൽ നടത്തിയ സ്നേഹാദരവ് പരിപാടിയിൽ എൻജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് ടി. ദേവാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. ബി എം എസ് ദേശീയ സമിതി അംഗം ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ, സംസ്ഥാന പ്രസിഡന്റ് ശിവജി സുദർശനൻ, ഫെറ്റോ സംസ്ഥാന ജനറൽ സെക്രട്ടറി പി.എസ്. ഗോപകുമാർ, കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ് സംസ്ഥാന പ്രസിഡന്റ് ബി. ജയപ്രകാശ്, കെ. ജി. ഒ. സംഘ് സംസ്ഥാന ട്രഷറർ രതീഷ് ആർ. നായർ, കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘ് സംസ്ഥാന പ്രസിഡന്റ് ടി.ഐ. അജയകുമാർ, പി എസ് സി എംപ്ലോയീസ് സംഘ് സംസ്ഥാന പ്രസിഡന്റ് ടി. എൻ. പ്രദീപ് കുമാർ, ഫെഡറേഷൻ ഓഫ് യൂണിവേഴ്സിറ്റി എംപ്ലോയീസ് സംഘ് ജനറൽ സെക്രട്ടറി എസ്. അരുൺകുമാർ എന്നിവർ ആശംസാ പ്രസംഗം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി എസ്. രാജേഷ് സ്വാഗതവും സംസ്ഥാന ട്രഷറർ സജീവൻ ചത്തോത്ത് നന്ദിയും പറഞ്ഞു.















