തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഭരണസിരാകേന്ദ്രത്തിൽ രാഷ്‌ട്രപതിയോട് അയിത്തം കൽപ്പിച്ച് പിണറായി സർക്കാർ. സെക്രട്ടേറിയേറ്റിലെ ദർബാർ ഹാളിലെ ചിത്രങ്ങളിൽ നിന്ന് രാഷ്‌ട്രപതിയെ ഒഴിവാക്കിയാണ് സർക്കാരിന്റെ അവഗണന.
മുൻ രാഷ്‌ട്രപതി പ്രണബ് മുഖർജി സ്ഥാനം ഒഴിഞ്ഞതിന് ശേഷം വന്ന രാംനാഥ് കോവിന്ദിന്റേയും ദ്രൗപദി മുർമുവിന്റേയും ചിത്രങ്ങൾ സ്ഥാപിക്കാൻ സർക്കാർ തയ്യാറായില്ല. രാഷ്‌ട്രപിതാവിനൊപ്പം നിലവിലെ രാഷ്‌ട്രപതിയുടേയും ചിത്രം സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയേറ്റ് എംപ്ലോയ് സംഘും പട്ടികജാതി മോർച്ചയും പരാതി നൽകിയെങ്കിലും സർക്കാർ ചിത്രം സ്ഥാപിക്കാൻ തയ്യാറായില്ല,
സർക്കാർ നടപടിക്കെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഉയരുന്നത്. നടപടിയെ വിമർശച്ച് ഹിന്ദു ഐക്യവേദി നേതാവ് കെ. പി ശശികല ടീച്ചറും രംഗത്തെത്തി. അടിസ്ഥാന വർഗ്ഗ വിഭാഗങ്ങളോടുള്ള സർക്കാരിന്റെ സമീപനത്തിന് ഉദാഹരണമാണ് ഇതെന്ന്
ശശികല ടീച്ചർ വിമർശിച്ചു.
മുൻകാലങ്ങളിലെല്ലാം സെക്രട്ടേറിയേറ്റിലെ ദർബാർ ഹാളിൽ രാഷ്‌ട്രപതിമാരുടെ ചിത്രങ്ങൾ സ്ഥാപിക്കാറുണ്ട്. എന്നാൽ പ്രണബ് മുഖർജിക്ക് ശേഷം വന്ന രാംനാഥ് കോവിന്ദിന്റേയും ദ്രൗപദി മുർമുവിൻറേയും ചിത്രം സ്ഥാപിക്കണ്ട എന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നാണ് ആക്ഷേപം















