ഇലക്ട്രോണിക്‌സ്, സെമികണ്ടക്ടര്‍ മേഖലയില്‍ ബിഇഎല്‍ ടാറ്റ ഇലക്ട്രോണിക്‌സ് കൂട്ടുകെട്ട്; നവരത്‌ന കമ്പനിക്കായി ഘടകങ്ങള്‍ നിര്‍മിക്കാന്‍ ടാറ്റ
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Defence

ഇലക്ട്രോണിക്‌സ്, സെമികണ്ടക്ടര്‍ മേഖലയില്‍ ബിഇഎല്‍ ടാറ്റ ഇലക്ട്രോണിക്‌സ് കൂട്ടുകെട്ട്; നവരത്‌ന കമ്പനിക്കായി ഘടകങ്ങള്‍ നിര്‍മിക്കാന്‍ ടാറ്റ

തദ്ദേശീയ സാങ്കേതികവിദ്യകളുടെ വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഇന്ത്യന്‍ വിപണിയില്‍ വിപ്ലവം സൃഷ്ടിക്കാനാണ് ബിഇഎല്ലും ടാറ്റ ഇലക്ട്രോണിക്‌സും ഒരുങ്ങുന്നത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 6, 2025, 08:46 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ഇലക്ട്രോണിക്‌സ്, സെമികണ്ടക്ടര്‍ മേഖലയില്‍ ഇന്ത്യയുടെ സ്വാശ്രയത്വം മെച്ചപ്പെടുത്തുന്നതിനായി ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡും (ബിഇഎല്‍) ടാറ്റ ഇലക്ട്രോണിക്‌സും സഹകരിച്ചു പ്രവര്‍ത്തിക്കും. പൊതുമേഖലാ കമ്പനിയായ ബിഇഎല്ലും ടാറ്റ ഗ്രൂപ്പിന്റെ ഗ്രീന്‍ഫീല്‍ഡ് സംരംഭമായ ടാറ്റ ഇലക്ട്രോണിക്‌സും തമ്മിലുള്ള സഹകരണം സെമികണ്ടക്ടര്‍ ഫാബ്രിക്കേഷന്‍, ഔട്ട്‌സോഴ്‌സ്ഡ് സെമികണ്ടക്ടര്‍ അസംബ്ലി ആന്‍ഡ് ടെസ്റ്റ് (ഒഎസ്എടി), ഡിസൈന്‍ സേവനങ്ങള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കും.

ഇലക്ട്രോണിക്‌സ്, സെമികണ്ടക്ടര്‍ ഉല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത ഉറപ്പാക്കുന്നതിനുള്ള ഇന്ത്യയുടെ തന്ത്രപരമായ നീക്കത്തിന്റെ ഭാഗമാണ് ഈ പുതിയ സഹകരണം. തദ്ദേശീയ സാങ്കേതികവിദ്യകളുടെ വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഇന്ത്യന്‍ വിപണിയില്‍ വിപ്ലവം സൃഷ്ടിക്കാനാണ് ബിഇഎല്ലും ടാറ്റ ഇലക്ട്രോണിക്‌സും ഒരുങ്ങുന്നത്.

മൈക്രോകണ്‍ട്രോളറുകള്‍ (എംസിയു), സിസ്റ്റംസ്ഓണ്‍ചിപ്പ് (എസ്ഒസി), മോണോലിത്തിക് മൈക്രോവേവ് ഇന്റഗ്രേറ്റഡ് സര്‍ക്യൂട്ടുകള്‍ (എംഎംഐസി) തുടങ്ങിയ അവശ്യ ഘടകങ്ങള്‍ ഉള്‍പ്പെടെ ബിഇഎല്ലിന്റെ നിലവിലുള്ളതും ഭാവിയിലുമുള്ള ആവശ്യങ്ങള്‍ നിറവേറ്റാനുള്ള ഘടകങ്ങള്‍ ടാറ്റ ഇലക്ട്രോണിക്‌സ് നല്‍കും.

മേക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം സെമികണ്ടക്റ്ററുകളടക്കം നിര്‍ണായക ഘടകങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ കാഴ്ചപ്പാടിനോട് യോജിക്കുന്നതാണ് ടാറ്റ-ബെല്‍ പങ്കാളിത്തം. ഇരു കമ്പനികളെ സംബന്ധിച്ചും ഇത് ഒരു സുപ്രധാന ചുവടുവയ്പ്പാണ്. മുംബൈയിലെ ടാറ്റ ഗ്രൂപ്പിന്റെ ആസ്ഥാനത്ത് ബിഇഎല്‍ ചെയര്‍മാന്‍ മനോജ് ജെയിനും ടാറ്റ ഇലക്ട്രോണിക്‌സ് സിഇഒ ഡോ. രണ്‍ധീര്‍ താക്കൂറും ചേര്‍ന്ന് ധാരണാപത്രത്തില്‍ ഔദ്യോഗികമായി ഒപ്പുവെച്ചു.

ബിഇഎല്‍

കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള, ബെംഗളൂരു ആസ്ഥാനമായ പ്രതിരോധ മേഖലാ കമ്പനിയാണ് ബിഇഎല്‍. ആകാശ് മിസൈലുകള്‍, വിവിധ റഡാറുകള്‍, സോണാറുകള്‍, ഇന്‍സാസ് തോക്കുകള്‍ തുടങ്ങി സൈനിക ആവശ്യങ്ങള്‍ക്കുള്ള അസ്ത്രശസ്ത്രങ്ങളും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളും വിവിപാറ്റുകളും ട്രാഫിക് സിഗ്നലുകളുമെല്ലാം ബിഇഎല്‍ നിര്‍മിക്കുന്നു. 2,85,739.25 കോടി രൂപയാണ് ഈ നവരത്‌ന കമ്പനിയുടെ വിപണി മൂലധനം. അടുത്തയിടെ മികച്ച റാലി നടത്തിയ ബെല്‍ ഓഹരി ഇപ്പോള്‍ 390.90 രൂപയിലാണ് നില്‍ക്കുന്നത്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിക്ഷേപം നടത്തിയാല്‍ മികച്ച ലാഭം നല്‍കിയേക്കാവുന്ന കമ്പനി എന്ന വിലയിരുത്തലാണ് കമ്പനിയെക്കുറിച്ച് വിദഗ്ധര്‍ വെച്ചുപുലര്‍ത്തുന്നത്.

Tags: akash missileSemiconductorBELTata ElectronicsDEFENCE COMPANY
ShareTweetSendShare

More News from this section

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

ഓപ്പറേഷൻ സിന്ദൂറിൽ വ്യോമസേനയുടെ ചീറ്റപ്പുലി!! 114 റഫേൽ യുദ്ധവിമാനങ്ങൾ ഇന്ത്യയിൽ നിർമിച്ചേക്കും, ചെലവ് 2 ലക്ഷം കോടി; പദ്ധതി കേന്ദ്രസർക്കാരിന്റെ പരിഗണനയിൽ

ആത്മനി‍ർഭര ഭാരതം!! 97 യുദ്ധവിമാനങ്ങൾ കൂടി വാങ്ങാൻ അനുമതി; 62,000 കോടിയുടെ കരാ‍ർ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിന്

എത്തിപ്പോയ് അപ്പാച്ചെ!! സൈന്യം കാത്തിരുന്ന അപ്പാച്ചെ ഹെലികോപ്റ്ററുകളുടെ ആദ്യ ബാച്ച് എത്തി; ചരിത്ര നിമിഷമെന്ന് സേന

13,700 അടി ഉയരത്തിൽ ഒരു വിമാനത്താവളം; ഇന്ത്യയുടെ ഏറ്റവും ഉയരം കൂടിയ ‘ന്യോമ’ വ്യോമതാവളം ലഡാക്കിൽ; ഒക്ടോബറിൽ പ്രവർത്തനസജ്ജമാകും

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies