തിരുവനന്തപുരം: കരമനയാറ്റിൽ നിന്നും മൂന്ന് ദിവസം പഴക്കമുള്ള പുരുഷന്റെ മൃതദേഹം കണ്ടെത്തി. പ്രദേശവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് സ്കൂബ സംഘം സ്ഥലത്തെത്തിയാണ് മൃതദേഹം കരയ്‌ക്കെത്തിച്ചത്.
അഴുകിയ നിലയിലായതിനാൽ ആളെ തിരിച്ചറിഞ്ഞിട്ടില്ല. അറുപത് വയസ് തോന്നിക്കുന്ന മൃതദേഹത്തിൽ ലുങ്കിയും അടിവസ്ത്രവുമാണ് ധരിച്ചിരിക്കുന്നത്. കനത്ത മഴയെ തുടർന്ന് കരമനയാറ്റിൽ ഒഴുക്ക് ശക്തമാണ്. അതിനാൽ മറ്റെവിടെ നിന്നെങ്കിലും ഒഴുകിയെത്തിയതാകാമെന്നും സംശയിക്കുന്നുണ്ട്. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. കരമന പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു.















