ജറുസലേം: കടൽമാർഗം ഗാസയിലേക്ക് അതിക്രമിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടെ സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുൻബർഗിനെ ഇസ്രായേൽ അറസ്റ്റ് ചെയ്തു.
പലസ്തീൻ അനുകൂല ചാരിറ്റി സംഘടനയായ ഫ്രീഡം ഫ്ലോട്ടിലയുമായി കൈകോർത്ത് ഗാസയിലേക്ക് ദുരിതാശ്വാസ സാമഗ്രികൾ അയയ്‌ക്കുമെന്ന് സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുൻബർഗ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതേ തുടർന്നാണ് ഒരു കപ്പലിൽ ഗ്രേറ്റ തുൻബർഗും ഫ്രഞ്ച് എംപി റിമ ഹസ്സനും ഉൾപ്പെടെ 12 പേർ ഗാസയിൽ കടക്കാൻ ശ്രമിച്ചത്.
ഇറ്റാലിയൻ ദ്വീപായ സിസിലിയിൽ നിന്ന് ഗാസയിലേക്ക് പുറപ്പെട്ട കപ്പൽ, ഇന്ന് പുലർച്ചെ ഇസ്രായേൽ സമുദ്രാതിർത്തിക്ക് അടുത്തെത്തിയപ്പോൾ ഇസ്രായേൽ പ്രത്യേക സേന തടഞ്ഞു.പലസ്തീന്‍ പ്രദേശത്തെ നാവിക ഉപരോധം മറികടക്കാന്‍ ഇസ്രയേല്‍ ആരെയും അനുവദിക്കില്ലെന്നാണ് ഇസ്രയേല്‍ നിലപാട്.
കപ്പലിൽ കയറിയ ഇസ്രായേൽ സൈന്യം ഗ്രേറ്റ തുൻബർഗ് ഉൾപ്പെടെ 12 പേരെ അറസ്റ്റ് ചെയ്തു. ഗ്രേറ്റ തുൻബർഗ് ഉൾപ്പെടെയുള്ള 12 പേർ പ്രചാരണത്തിനുവേണ്ടിയാണ് ഈ പ്രവൃത്തിയിൽ ഏർപ്പെട്ടതെന്നും അറസ്റ്റിലായ 12 പേരെയും ഇസ്രായേലിലേക്ക് കൊണ്ടുപോയി അവിടെ നിന്ന് അവരുടെ സ്വന്തം രാജ്യങ്ങളിലേക്ക് നാടുകടത്തുമെന്നും ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഒരു വർഷത്തിലേറെയായി ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം തുടരുകയാണ്. ഈ യുദ്ധത്തിൽ ഗാസയിൽ 54,000-ത്തിലധികം പേർ മരിച്ചു.















