ഐസ്ക്രീമിൽ നിന്നും ചത്തപല്ലിയെ കണ്ടെത്തി. പഞ്ചാബ് ലുധിയാനയിലെ ഗ്യാസ്പുരയിലാണ് സംഭവം. 20 രൂപയുടെ ചോക്കോ ബാറിൽ നിന്നാണ് പല്ലിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.
പ്രദേശത്തെ ഐസ്ക്രീം വിൽപ്പനക്കാരനിൽ നിന്നുമാണ് ഏഴു വയസുകാരൻ ചോക്കോ ബാർ കുൽഫികൾ വാങ്ങിയത്. ഐസ്ക്രീം നുണയുന്നതിനിടെ പല്ലിയുടെ അവശിഷ്ടം കുട്ടി കണ്ടത്. ഉടനെ കുട്ടി മുത്തശ്ശിയെ വിവരമറിയിച്ചു. എന്നാൽ കമ്പനിയിൽ നിന്നും പാക്ക് ചെയ്തതാണെന്ന് പറഞ്ഞ് സ്വയം ന്യായീകരിക്കാനാണ് ഐസ്ക്രീം വിൽപ്പനക്കാരൻ ശ്രമിച്ചത്.
ഐസ്ക്രീമിന്റെ സാമ്പിൾ ആരോഗ്യ വകുപ്പിന് കൈമാറി. ഛർദ്ദിയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണ്.















