തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് കൊങ്കൺ വഴിയുള്ള ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം. ജൂൺ 15 മുതൽ ഒക്ടോബർ വരെയാണ് സമയക്രമത്തിൽ മാറ്റമുള്ളത്. പുതിയ സമയക്രമം റെയിൽവേ പുറത്തിറക്കിയിട്ടുണ്ട്.
മഴക്കാലത്ത് അപകടങ്ങൾ വർദ്ധിക്കാൻ സാധ്യതയുള്ളതിനാൽ പതിവിലും വേഗത കുറച്ചായിരിക്കും ട്രെയിൻ സർവീസ് നടക്കുക. കേരളത്തിൽ നിന്ന് വിവിധ സംസ്ഥാനങ്ങളിലേക്കും തിരിച്ചുമുള്ള ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റമുണ്ടായിരിക്കും. മൺസൂൺ ടൈംടേബിളിന്റെ വിശദവിവരങ്ങൾ റെയിൽവേയുടെ ഔദ്യോഗിക സൈറ്റിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.















