തിരുവനന്തപുരം: അടിയന്തരാവസ്ഥക്കെതിരെ കേരളത്തിലുണ്ടായ പ്രതിരോധങ്ങളുടെയും പോരാട്ടങ്ങളുടെയും ചരിത്രമായ “അടിയന്തരാവസ്ഥ രണ്ടാം സ്വാതന്ത്ര്യ സമരം” എന്ന പുസ്തകത്തിന്റെ പ്രകാശനം ജൂൺ 25 ന്. ഭാരതീയ വിചാരകേന്ദ്രത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ കേരളാ ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ നിർവ്വഹിക്കും. വൈകുന്നേരം 5 .30 മണിക്കാണ് പുസ്തക പ്രകാശനം. പ്രഫ: എം. എസ്. രമേശാണ് പുസ്തകം ഏറ്റുവാങ്ങുന്നത്.
എം ഗോപാൽ അധ്യക്ഷനാകുന്ന ചടങ്ങിൽ ഓർഗനൈസർ സീനിയർ റിപ്പോർട്ടർ ടി സതീശൻ ആമുഖ പ്രഭാഷണം നടത്തും. കെ രാമൻ പിള്ളയും സി പി ജോണും ഏ പി അഹമ്മദും ആശംസകൾ അർപ്പിക്കും. പ്രകാശനത്തിന് ശേഷം ഗ്രന്ഥകാരൻ ഇ. എൻ. നന്ദകുമാർ പ്രതിസ്പന്ദം നടത്തും.
250 രൂപ മുഖവിലയുള്ള പുസ്തകം നിലവിൽ പ്രീ പുബ്ലിക്കേഷൻ വിലയായ 200 രൂപയ്ക്കു ലഭിക്കും. വിശദവിവരങ്ങൾക്ക് ഇതോടൊപ്പമുള്ള ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക.















