ഇന്ത്യയുടെ ജനസംഖ്യ ഈ വർഷം 146.39 കോടിയിലെത്തുമെന്ന് യുഎൻ റിപ്പോർട്ട്.
യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ട് (യുഎൻഎഫ്പിഎ) ഇന്നലെ പുറത്തിറക്കായ റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ ജനസംഖ്യ ഈ വർഷം 146.39 കോടിയിലെത്തുമെന്നാണ് റിപ്പോർട്ട്. 2025 ഏപ്രിൽ മാസത്തെ കണക്കു പ്രകാരമാണിത്. രണ്ടാം സ്ഥാനത്തുള്ള ചൈനയുടെ ജനസംഖ്യ 141.61 കോടിയാണ്.പുതിയ കണക്ക് പ്രകാരം രാജ്യത്തെ പ്രത്യുത്പാദന ശേഷി 2.1 ൽ നിന്നും 1.9 ആയി കുറഞ്ഞു. ഇന്ത്യൻ ജനസംഖ്യ അടുത്ത 40 വർഷത്തിനിടയിൽ 170 കോടിയിലെത്തും. അതിനു ശേഷം ജനസംഖ്യയിൽ വലിയ ഇടിവ് നേരിടുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ലോക ജനസംഖ്യ 823.2 കോടിയാണ്. ഇതിന്റെ 18% ഇന്ത്യയിൽ ജീവിക്കുന്നു.
കോവിഡ് മഹാമാരിയെ തുടർന്നു 2021 ൽ ഇന്ത്യയുടെ സെൻസസ് നടപടികൾ തടസപ്പെട്ടിരുന്നു. 2027 മാർച്ചിനു മുൻപായി സെൻസസ് പൂർത്തിയാക്കാനാണു പുതിയ പദ്ധതി.
യുഎൻ റിപ്പോർട്ട് പ്രകാരം ഇന്ത്യൻ ജനസംഖ്യാഘടന
0- 14 വയസ്സ് – 24%
10 – 19 – 17%
10 -24 – 26%
15 – 64 – 68%
65 വയസ്സിനു മുകളിലെ മുതിർന്ന പൗരന്മാരുടെ ജനസംഖ്യ 7% മാത്രമാണ്. വരും വർഷങ്ങളിൽ ഇത് ഉയരും. യു എൻ റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ ആയുർദൈർഘ്യം സ്ത്രീകൾ 74 വയസ്സും പുരുഷന്മാർ 71ഉം.















