വയനാട്: വയനാട് കൽപ്പറ്റയിൽ അച്ഛനൊപ്പം കൂൺ പറിക്കാൻ പോയ ഒന്നരവയസുകാരിയെ അജ്ഞാത മൃഗം ആക്രമിച്ചു. കൽപ്പറ്റയിലെ എൽസ്റ്റൺ എസ്റ്റേറ്റിലാണ് സംഭവം. ആക്രമണത്തിൽ പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.
കുട്ടിയെ ഏത് ജീവിയാണ് ആക്രമിച്ചതെന്ന് വ്യക്തമല്ല. കൂൺ പറിക്കാൻ തന്നോടൊപ്പം വന്ന കുഞ്ഞിന്റെ കരച്ചിൽ കേട്ടത് തിരിഞ്ഞുനോക്കിയപ്പോഴാണ് സംഭവമെന്ന് പിതാവ് പറയുന്നു.. അപ്പോഴേക്കും കുട്ടിയ ജീവി മൂന്നടിയോളം ദൂരത്തേക്ക് വലിച്ചഴച്ച് കൊണ്ടുപോയിരുന്നു.
ഏതോ വന്യജീവിയുടെ അക്രമണമാണിതെന്നാണ് പിതാവിന്റെ സംശയം. ആക്രമണത്തിൽ കുട്ടിയുടെ പുറത്തും കയ്‌ക്കും മാന്തൽ ഏറ്റ പാടുകളുണ്ട്. പ്രദേശത്ത് വനം വകുപ്പ് ഉദ്യോഗസ്ഥർ തെരച്ചിൽ നടത്തി. എസ്റ്റേറ്റ് അറവുശാലയുടെ അടുത്ത് ആയതിനാൽ ആക്രമിച്ചത് വളർത്തുമൃഗങ്ങങ്ങളാകാനും സാധ്യതയുണ്ടെന്ന് വനം വകുപ്പ് അറിയിച്ചു.















