കോഴിക്കോട്: താമരശ്ശേരി ഷഹബാസ് വധക്കേസില്‍ കുറ്റാരോപിതരായ വിദ്യാര്‍ഥികള്‍ക്ക് ഹൈക്കോടതി ജാമ്യം നല്‍കിയതിന് പിന്നാലെ പ്രതികരണവുമായി ഷഹബാസിന്റെ പിതാവ് ഇഖ്ബാൽ രംഗത്തെത്തി. കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് ഇഖ്ബാല്‍ പറഞ്ഞു. പ്രതികകള്‍ക്ക് ഇത്ര വേഗം ജാമ്യം കിട്ടിയതിന് പിന്നില്‍ രാഷ്‌ട്രീയ നീക്കങ്ങളാണെന്നും അദ്ദേഹം ആരോപിച്ചു.
വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയോ മന്ത്രി റിയാസോ ഇവിടേക്ക് തിരിഞ്ഞു നോക്കിയില്ലെന്നും ഇഖ്ബാല്‍ ആരോപിച്ചു. കുറ്റാരോപിതർക്ക് ജാമ്യം ലഭിച്ചതിനെതിരെ മേല്‍ക്കോടതിയെ സമീപിക്കും. പ്രതികളായ കുട്ടികളെ തൂക്കിക്കൊല്ലാന്‍ അല്ല താന്‍ ആവശ്യപ്പെടുന്നത്. രണ്ട് വര്‍ഷമെങ്കിലും, കേസ് വിചാരണ തീരുന്നത് വരെയെങ്കിലും ജുവനൈല്‍ ഹോമില്‍ പാര്‍പ്പിച്ച് അവരെ നല്ല നടപ്പ് പഠിപ്പിക്കണം എന്നാണ് പറയുന്നതെന്നും ഇഖ്ബാല്‍ വ്യക്തമാക്കുന്നു
“അവര്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കണം എന്നോ പരീക്ഷ എഴുതാന്‍ അനുവദിക്കരുത് എന്നോ പോലും താന്‍ ആവശ്യപ്പെടുന്നില്ല. പ്രതികളായ കുട്ടികളുടെ മാതാപിതാക്കളും ക്രിമിനലുകളാണ്. അതിനാല്‍ കൂടിയാണ് ഇവര്‍ക്ക് ജാമ്യം അനുവദിക്കരുത് എന്ന് ആവശ്യപ്പെടുന്നത്.ഇവരെ വീട്ടുകാർക്ക് ഒപ്പം വിട്ടാൽ രക്ഷിതാക്കളുടെ ക്രിമിനൽ പശ്ചാത്തലം അവരെ സ്വാധീനിക്കും.ഇവർക്ക് ആവശ്യമായ ശിക്ഷ കിട്ടിയാൽ മാത്രമേ ഇത്തരം തെറ്റുകൾ ആവർത്തിക്കാതെ ഇരിക്കു.തന്റെ മകൻ ഇനി ഒരിക്കലും തിരിച്ചു വരില്ല, പക്ഷെ കുറ്റാരോപിതർ ശിക്ഷ കഴിഞ്ഞാൽ തിരിച്ചു വരും.അതിനാൽ പരമാവധി ശിക്ഷ അവർക്ക് ഉറപ്പാക്കണം.” ഷഹബാസിന്റെ പിതാവ് പറഞ്ഞു
ഹൈക്കോടതിവിധി വേദനാജനകമെന്ന് ഷഹബാസിന്റെ ഇഖ്ബാല്‍ പ്രതികരിച്ചു. “പ്രതികള്‍ക്ക് പഠനത്തിന് അവസരം ഒരുക്കിയ സര്‍ക്കാറിനോടും ഹൈക്കോടതി വിധിയോടും അമര്‍ഷമുണ്ട്. കോപ്പി അടിച്ചാല്‍ ഡീ ബാര്‍ ചെയ്യുന്ന സ്ഥലത്താണ് കൊലപാതക കേസിലെ പ്രതിചേര്‍ക്കപ്പെട്ടവര്‍ക്ക് തുടര്‍പഠന അവസരം നല്‍കിയിരിക്കുന്നത്. ഇതിനെതിരെ എല്ലാവരും പ്രതികരിക്കണം. ഇവര്‍ ഇനിയും കുറ്റം ചെയ്യില്ലെന്ന് എന്താണ് ഉറപ്പ്” അദ്ദേഹം ചോദിച്ചു.















