ഭർത്താവ് അശ്വിൻ ഗണേശിനെതിരെ ആരോപണം ഉന്നയിച്ച തട്ടിപ്പ് കേസിലെ പ്രതിയായ യുവതിക്ക് കലക്കൻ മറുപടിയുമായി ദിയകൃഷ്ണ. ഒരു ഇസ്റ്റഗ്രാം അക്കൗണ്ടിൽ വന്ന വീഡിയോയിലാണ് ദിയ കമന്റ് ചെയ്തത്. മാദ്ധ്യമങ്ങൾക്ക് മുന്നിൽ സംസാരിക്കുന്നതിനിടെ ആരോപണ വിധേയായ യുവതി അശ്വിൻ ഗണേശിനെതിരെ മോശം ആരോപണങ്ങൾ ഉന്നയിക്കുകയായിരുന്നു.
“രാത്രി രണ്ട് മണിക്കും മൂന്ന് മണിക്കും വിളിച്ചിട്ടാണ് ദിയയുടെ ഭർത്താവ്, അത് പാക്ക് ചെയ്തോ, ഇതു പായ്‌ക്ക് ചെയ്തോ എന്നൊക്കെ നമ്മളോട് ചോദിക്കുന്നത്. രാത്രി ഒരു മണി, രണ്ട് മണിക്കൊക്കെ വിളിച്ചിട്ട് ഹലോ എന്ത് ചെയ്യുന്നു എന്നു ചോദിക്കും..പൂവാലൻമാരെ പോലെയാണ് സംസാരിക്കുന്നത്,’’ —എന്നയിരുന്നു അവരുടെ ആരോപണം.
ഇന്നത്തെ മികച്ച കോമഡി അവാർഡ് ഈ പെൺകുട്ടിക്ക് എന്ന കാപ്ഷനോടെ പങ്കുവച്ച വീഡിയോയിലാണ് യുവതിയുടെ പരാമർശമുണ്ടായിരുന്നത്. ഈ റീലിനാണ് ദിയ മറുപടി പറഞ്ഞത്. “വീട്ടിൽ ബിരിയാണി ആണ് മോളേ..മണ്ണു വാരി അവൻ തിന്നാറില്ല.’’ എന്നായിരുന്നു ദിയയുടെ കമൻ്റ്. ഇത് പെട്ടെന്ന് വൈറലായി.ലക്ഷത്തിലധികം പേർ ഇത് ലൈക്ക് ചെയ്യുകയും ചെയ്തു.

നടി സ്വാസികയും ദിയയെ പിന്തുണച്ച് കമന്റ് പങ്കുവച്ചിട്ടുണ്ട്. ചെപ്പാക്കുറ്റി അടിച്ച് പൊട്ടിക്കണമെന്നാണ് സ്വാസിക കുറിച്ചത്. അതേസമയം യുവതികൾ മൂന്നുപേരും ഒളിവിലാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ക്രൈം ബ്രാഞ്ചിന് അന്വേഷണം കൈമാറി.















