ബോളിവുഡ് നടി കരിഷ്മ കപൂറിന്റെ മുൻഭർത്താവും വ്യവസായിയുമായ സഞ്ജയ് കപൂർ അന്തരിച്ചു. 53 വയസായിരുന്നു. ഇംഗ്ലണ്ടിൽ പോളോ കളിക്കുന്നതിനിടെ കഴിഞ്ഞ ദിവസമായിരുന്നു അപ്രതീക്ഷിത മരണം. പോളോ മത്സരത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട താരം കളത്തിൽ കുഴഞ്ഞു വീഴുകയായിരുന്നുവെന്ന് ചില റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
അതേസമയം താെണ്ടയിൽ പ്രാണി കുടുങ്ങിയതിനെ തുടർന്ന് അദ്ദേഹത്തിന് ശ്വാസം മുട്ടലും പിന്നാലെ ഹൃദയാഘാതവും ഉണ്ടായെന്ന് മറ്റു ചില റിപ്പോർട്ടുകളും പറയുന്നു. സോന ഗ്രൂപ്പിന്റെ സ്ഥാപകന ഡോ. സുരീന്ദർ കപൂറിന്റെ മകനാണ് സഞ്ജയ്.
2003-ലാണ് ബോളിവുഡ് നടി കരിഷ്മയെ സഞ്ജയ് കപൂർ വിവാഹം ചെയ്യുന്നത്. കരിഷ്മ കപൂറിനും സഞ്ജയ്‌ക്കും സമൈറ, കിയാന്‍ എന്നീ രണ്ട് മക്കളുമുണ്ട്. കരിഷ്മയുമായുള്ള വിവാഹബന്ധം 2016ൽ വേർപിരിഞ്ഞ സഞ്ജയ് മോഡലും വ്യവസായിയുമായ പ്രിയ സച്ച്ദേവിനെ കല്യാണം കഴിച്ചിരുന്നു. ദമ്പതികൾക്ക് ഒരു മകനുണ്ട്. സഞ്ജയ് മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് അഹമ്മദാബാദ് വിമാനാപകടത്തിൽ ജീവൻ പൊലിഞ്ഞവർക്ക് അനുശോചനം രേഖപ്പെടുത്തിയിരുന്നു.















