വാഷിംഗ്ടൺ : ഇറാനെതിരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിന് പിന്തുണ നൽകിയിട്ടില്ലെന്നു യുഎസ് അറിയിച്ചു. ഇസ്രായേൽ ഏകപക്ഷീയമായി പ്രവർത്തിച്ചതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു.
യു.എസ് – ഇറാൻ ആണവ ചർച്ച നടക്കാനിരിക്കെയാണ് ഇസ്രായേലിന്‍റെ ആക്രമണം. ഞായറാഴ്ച ഒമാനിൽ വെച്ചാണ് അമേരിക്കയും ഇറാനും തമ്മില്‍ ആണവ പദ്ധതിയെക്കുറിച്ചുള്ള ചർച്ചകൾ നടത്താനിരുന്നത്. അതേസമയം മേഖലയിലെ യുഎസ് താൽപ്പര്യങ്ങളെയോ ഉദ്യോഗസ്ഥരെയോ ലക്ഷ്യം വയ്‌ക്കരുതെന്ന് അമേരിക്ക ടെഹ്‌റാനോട് നിർദേശിച്ചു.
ഇറാനെതിരായ ഇസ്രായേലിന്റെ ആക്രമണങ്ങളെ ‘ഏകപക്ഷീയ’മെന്ന് വിശേഷിപ്പിച്ച റൂബിയോ അതിൽ ഞങ്ങൾ ഉൾപ്പെട്ടിട്ടില്ലെന്നാണ് പ്രസ്താവനയിൽ പറഞ്ഞത് .
“ഇന്ന് രാത്രി, ഇറാനെതിരെ ഇസ്രായേൽ ഏകപക്ഷീയമായ നടപടി സ്വീകരിച്ചു. ഇറാനെതിരായ ആക്രമണങ്ങളിൽ ഞങ്ങൾ ഉൾപ്പെട്ടിട്ടില്ല, മേഖലയിലെ അമേരിക്കൻ സേനയെ സംരക്ഷിക്കുക എന്നതാണ് ഞങ്ങളുടെ മുൻഗണന,” റൂബിയോ പ്രസ്താവനയിൽ പറഞ്ഞു.















