കാസർഗോഡ് : മരണപ്പെട്ട രഞ്ജിതയെ അപമാനിച്ച ഉദ്യോഗസ്ഥനെ സർവ്വീസിൽ നിന്നും പിരിച്ചുവിടണമെന്ന് എൻ. ജി. ഒ. സംഘ് ആവശ്യപ്പെട്ടു.
ഡെപ്യൂട്ടി തഹസിൽദാർ പവിത്രനെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരള എൻ.ജി.ഒ സംഘ് കാസർകോട് ജില്ലാ ഭാരവാഹികൾ ജില്ലാ കലക്ടർക്ക് പരാതി നൽകി.
അഹമ്മദാബാദ് വിമാനാപകടത്തിൽ മരണമടഞ്ഞ രഞ്ജിത ആർ നായർക്കെതിരെ വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസീൽദാർ പവിത്രൻ ജാത്യധിക്ഷേപം ഉന്നയിക്കുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രയോഗങ്ങളും ഇയാൾ നടത്തി. ഇതിനെ തുടർന്ന് ഇയാളെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. നിലവിൽ ഇയാൾ പൊലീസ് കസ്റഡിയിലാണ്.
ഇയാളെ സർവീസിൽ നിന്നും പുറത്താക്കാൻ ഫെറ്റോയും ആവശ്യപ്പെട്ടിട്ടുണ്ട്.















