തൃശൂർ: പടിയൂർ ഇരട്ടക്കൊലപാതക കേസിലെ പ്രതിയുടെ മൃതദേഹം തിരിച്ചറിഞ്ഞു. ഉത്തരാഖണ്ഡിലെ കേദാർനാഥിൽ മരിച്ചത് പ്രേം കുമാർ തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. മൃതദേഹം പരിശോധിച്ച ശേഷം ഡിഎൻഎ ടെസ്റ്റിന് വേണ്ട സാമ്പിളുകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.
അതേസമയം, മൃതദേഹം ഏറ്റെടുക്കാൻ തങ്ങൾ തയാറാല്ലെന്ന കാര്യവും പ്രേംകുമാറിന്റെ ബന്ധുക്കൾ അന്വേഷണസംഘത്തെ അറിയിച്ചു. മൃതദേഹത്തിൽ നിന്നും ലഭിച്ച ആധാർ കാർഡിൽ നിന്നാണ് പ്രേംകുമാറാണ് മരിച്ചതെന്ന് വ്യക്തമായത്.
കാറളം വെള്ളാനി സ്വദേശികളായ മണിയുടെയും മകൾ രേഖയുടെയും മൃതദേഹങ്ങൾ ബുധനാഴ്ച രാവിലെയാണ് വാടക വീട്ടിൽ നിന്ന് കണ്ടെത്തിയത്. ആദ്യ ഭാര്യയായ ഉദയംപേരൂർ സ്വദേശി വിദ്യയെ കൊലപ്പെടുത്തി കാട്ടിൽ കുഴിച്ചുമൂടിയ കേസിലും പ്രതിയാണ് പ്രേംകുമാർ. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ഇയാൾ രണ്ടാം ഭാര്യയെയും അവരുടെ അമ്മയെയും കൊലപ്പെടുത്തുകയായിരുന്നു.