ശ്രീനഗർ: പഹൽഗാം ഭീകരാക്രണത്തിൽ കൊല്ലപ്പെട്ട കുതിര സവാരിക്കാരൻ ആദിൽ ഷായുടെ ഭാര്യ ഗുൽനാസിന് സർക്കാർ സർവ്വീസിൽ നിയമനം. ജമ്മുകശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ പഹൽഗാമിലെ ആദിൽ ഷായുടെ വീട്ടിൽ നേരിട്ട് എത്തിയാണ് നിയമന കത്ത് കൈമാറിയത്.
ആദിൽഷായുടെ ധീരതയെ പ്രകീർത്തിച്ച മനോജ് സിൻഹ കുടുംബാഗങ്ങളോടും അയൽക്കാരോടും ആശയവിനിമയം നടത്തിയാണ് മടങ്ങിയത്. അനന്ത്നാഗിലെ ഫിഷറീസ് വകുപ്പിലാണ് ഗുൽനാസിന് നിയമം ലഭിച്ചത്. സർക്കാർ പ്രഖ്യാപിച്ച ധനസഹായവും ആദിഷായുടെ കുടുംബത്തിന് നൽകിയിരുന്നു.
ഏപ്രിൽ 22 ന് പഹൽഗാമിലെ ബൈസരണൽ നടന്ന ഭീകരാക്രമണത്തിൽ ആദിൽ ഷാ ഉൾപ്പെടെ 26 പേരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരിലെ ഏക മുസ്ലിമും കശ്മീരില്‍നിന്നുള്ള ഏക വ്യക്തിയുമാണ് അദ്ദേഹം. പ്രദേശത്തു വരുന്ന ടൂറിസ്റ്റുകള്‍ക്ക് കുതിര സവാരി നടത്തിയായിരുന്നു ഉപജീവനം. കുതിരപ്പുറത്ത് വിനോദ സഞ്ചാരികളെ കയറ്റിക്കൊണ്ടുപോകുന്നതിനിടെയാണ് ആക്രമണമുണ്ടായത്. സഞ്ചാരികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആദിലിന് വെടിയേറ്റത്.