തിരുവനന്തപുരം: ബ്രിട്ടന്റെ യുദ്ധവിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ഇന്ധനം നിറയ്‌ക്കാനാണ് വിമാനത്താവളത്തിൽ ഇറങ്ങിയത്. ബ്രിട്ടന്റെ എഫ്-35 യുദ്ധവിമാനമാണ് തിരുവനന്തപുരത്ത് ഇറങ്ങിയത്.
വിമാനവാഹിനി കപ്പലിൽ നിന്ന് പറന്നുയർന്ന വിമാനമാണ് അടിയന്തര ലാൻഡിംഗ് നടത്തിയത്. ലാൻഡിംഗിനായി എമർജൻസി സംവിധാനങ്ങൾ ഒരുക്കിയിരുന്നു. ഇന്ത്യൻ സൈന്യത്തിന്റെ അനുമതി ലഭിച്ചാൽ മാത്രമേ ഇന്ധനം നിറയ്‌ക്കാൻ സാധിക്കുകയുള്ളൂ.
ഒരു പൈലറ്റ് മാത്രമാണ് വിമാനത്തിലുള്ളത്. വ്യോമ, കരസേന അധികൃതർ സ്ഥലത്തെത്തിയിട്ടുണ്ട്. നിലവിൽ സ്ഥിതിഗതികൾ വിലയിരുത്തിവരികയാണ്.















