കണ്ണൂർ : വൈശാഖോത്സവം തുടങ്ങിയതോടെ കനത്ത തോതിലുളള ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന കൊട്ടിയൂരിൽ ഇത് മൂലം ഒരു കുഞ്ഞ് മരിച്ചതായി പരാതി.
ഗതാഗതക്കുരുക്കിൽപ്പെട്ടു ആംബുലൻസ് വൈകിയതിനെതുടർന്ന് യഥാസമയം ചികിത്സ കിട്ടാതെയാണ് കുഞ്ഞ് മരിച്ചതെന്നാണ് ആരോപണം.
കൊട്ടിയൂർ അമ്പായത്തോട്ടിലെ മൂന്നര വയസ്സുകാരൻ പ്രജുലൈനാണ് ഈ ദുർവിധി ഉണ്ടായത്. പാൽചുരം കോളനിയിലെ പ്രദോഷ് ബിന്ദു ദമ്പതികളുടെ മകനാണ് മരിച്ച പ്രജുൽ. പനിയെ തുടർന്ന് 108 ആംബുലൻസ് വിളിച്ചെങ്കിലും ഗതാഗതക്കുരുക്കിൽപ്പെടുകയായിരുന്നു. മാനന്തവാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
ഗതാഗത നിയന്ത്രണത്തിൽ പോലീസ് പരാജയപ്പെട്ടു എന്ന് ആരോപണം. മഴയെ തുടർന്ന് തളിപ്പറമ്പ് പട്ടുവം റോഡ് മുറിച്ച് ദേശീയ പാത ബൈപ്പാസ് കടന്നുപോകുന്ന ഭാഗത്ത് മണ്ണിടിഞ്ഞതോടെ ഗതാഗതം പൂർണമായും നിരോധിച്ചു. ബസുകൾ ഉൾപ്പെടെ വാഹനങ്ങൾ ഏഴാംമൈൽ കൂവോട് കയ്യം വഴിയും തിരിച്ച് ചാലത്തൂർ മംഗലശേരി കുപ്പം വഴിയും സർവ്വീസ് നടത്തണം. തഹസിൽദാരുടെ നിർദ്ദേശ പ്രകാരം തളിപ്പറമ്പ് പോലീസ് ഇൻസ്പെക്ടർ ഷാജി പട്ടേരിയാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്.















