കണ്ണൂർ: കണ്ണൂർ ജില്ലാ ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്ററിൽ ചോർച്ച. നേത്ര ശസ്ത്രക്രിയ നടത്തുന്ന തിയേറ്ററിലാണ് ചോർച്ചയുണ്ടായത്. ഇതിനെത്തുടർന്ന് രാവിലെ നിശ്ചയിച്ചിരുന്ന 8 രോഗികളുടെ ശസ്ത്രക്രിയ മാറ്റിവച്ചു.
ചോർച്ച പരിഹരിക്കാൻ ശ്രമങ്ങൾ നടക്കുകയാണ്. ഇതിനെത്തുടർന്ന് ശസ്ത്രക്രിയ മാറ്റിവച്ച് രോഗികളെ ഡിസ്ചാർജ് ചെയ്തു. രോഗികളുടെ സുരക്ഷ കണക്കിലെടുത്ത് ഡിസ്‌ചാർജ് ചെയ്തതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
ശക്തമായ മഴയിലാണ് കെട്ടിടത്തിൽ ചോർച്ചയുണ്ടായതെന്നാണ് നിഗമനം. ഏറ്റവും കൂടുതൽ രോഗികളെത്തുന്ന ജില്ലയെ പ്രധാന ആശുപത്രിയിലാണ് ഈ അനാസ്ഥ. ഇതോടെ അടിയന്തര ശസ്ത്രക്രിയ ആവശ്യമുള്ള രോഗികൾ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്.















