ബുർഖ ധരിക്കുന്നത് മൂലം 70 ശതമാനം മുസ്ലീം സ്ത്രീകൾക്കും വിറ്റാമിൻ-ഡിയുടെ അഭാവമുണ്ടെന്ന് പഠനം. ഉത്തർപ്രദേശിലെ ജൗൻപൂർ ജില്ലയിലാണ് വിറ്റാമിൻ-ഡിയെ കുറിച്ച് പഠനം നടന്നത്. ഉമാനാഥ് സിംഗ് മെഡിക്കൽ കോളേജിലെ ഓർത്തോപീഡിക്സ് വിഭാഗമാണ് ഗവേഷണം നടത്തിയത്.
70 ശതമാനം മുസ്ലീം സ്ത്രീകളും 30 ശതമാനം ഹിന്ദു സ്ത്രീകളും ഗുരുതരമായ വിറ്റാമിൻ ഡി കുറവ് അനുഭവിക്കുന്നുണ്ടെന്ന് കണ്ടെത്തി.100 ഹിന്ദുക്കളും 100 മുസ്ലീങ്ങളുമടക്കം 200 സ്ത്രീകളെയാണ് പഠന വിധേയമാക്കിയത്.
വിറ്റാമിൻ ഡിയുടെ കുറവ് മൂലം അസ്ഥികൾ പൊട്ടുന്നതിനു കാരണമാകുന്ന ഓസ്റ്റിയോമലാസിയ എന്ന രോഗാവസ്ഥ ബുർഖ ധരിക്കുന്നവരിൽ കൂടുതലാണ്. 100ൽ 70 പേരും ഇതു കൊണ്ട് ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്.
സൂര്യപ്രകാശമാണ് വിറ്റാമിൻ ഡിയുടെ പ്രധാന സ്രോതസ്. വിറ്റാമിൻ ഡി കുറയുന്നവരിൽ തുടർച്ചയായ നടുവേദന, പേശിവലിവ്, മാനസിക പിരിമുറുക്കം, ക്ഷീണം എന്നിവ അനുഭവപ്പെടുന്നു. രാവിലെയോ വൈകുന്നേരമോ പതിവായി സൂര്യപ്രകാശം ഏൽക്കുക, പച്ചക്കറികൾ, പഴങ്ങൾ, പാൽ എന്നിവ അടങ്ങിയ ഭക്ഷണക്രമം എന്നിവയിലൂടെ ഒരു പരിധി വരെ ഡി വിറ്റാമിൻ ലഭിക്കും. ആരോഗ്യമുള്ള ഒരു വ്യക്തിയുടെ ഒരു മില്ലി ലിറ്റർ രക്തത്തിൽ 30 മുതൽ 100 നാനോഗ്രാം വരെ വിറ്റാമിൻ ഡി ഉണ്ടായിരിക്കണം. ജൗൻപൂരിൽ പരിശോധിച്ച സ്ത്രീകളിൽ പലർക്കും 20 നാനോഗ്രാമിൽ താഴെ വിറ്റാമിൻ ഡിയുടെ അളവ്.