കോഴിക്കോട്: ആസ്കോ ഗ്ലോബലും ബീക്കൺ ഗ്രൂപ്പും സംയുക്തമായി അവതരിപ്പിച്ച വഴിയോര യാത്രക്കാർക്ക് സഹായകരമായ ഹൈജീനിക് ടോയ്‌ലെറ്റ് ഉൾപ്പെടുന്ന ട്രാവ് ലൗഞ്ച് എന്ന ആശയത്തിന് 25 കോടി രൂപയുടെ രണ്ടാമത്തെ നിക്ഷേപം. ഗോകുലം ഗ്രൂപ്പാണ് പുതിയ നിക്ഷേപകർ. ഇന്ത്യയിൽ ഉടനീളം പ്രവർത്തനം ലക്ഷ്യമിടുന്ന ട്രാവ് ലൗഞ്ച് ദീർഘ ദൂര യാത്രക്കാർക്കും ഹ്വസ്ര ദൂര യാത്രക്കാർക്കും ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്ന രൂപത്തിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. യാത്രക്കിടയിൽ വിശ്രമിക്കാൻ അന്താരാഷ്‌ട്ര നിലവാരത്തിൽ ലൗഞ്ചും ആധുനിക രീതിയിലുള്ള ഹൈജിനിക് ടോയ്‌ലെറ്റുകളും കുറഞ്ഞ സമയത്തേക്കടക്കം വിശ്രമിക്കാനുള്ള സ്ലീപ്പിങ് പോഡും കോഫീ ആൻഡ് ടീ ഷോപ്പുകളും അടങ്ങുന്നതാണ് ട്രാവ് ലൗഞ്ച്.
രണ്ടു വർഷങ്ങൾക്ക് മുന്നേ മിഡിൽ ഈസ്റ്റ് കേന്ദ്രമായി പ്രവർത്തിക്കുന്ന ആസ്കോ ഗ്ലോബൽ 8 കോടി രൂപയുടെ നിക്ഷേപം ട്രാവ് ലൗഞ്ചിൽ നടത്തിയിരുന്നു. അതിന്റെ തുടർച്ചയായാണ് രണ്ടാമത്തെ സീരീസ് ഫണ്ടിങ്ങും ഈ നൂതന ആശയത്തിലേക് കടന്നു വന്നത്. അതോടൊപ്പം ഇന്ത്യയിലെ മുഴുവൻ യാത്രക്കാർക്കും സഹായകരമാവുന്ന രീതിയിൽ ട്രാവ് ലൗഞ്ച് ന്റെ ട്രാവൽ ആപ്പും പുറത്തിറങ്ങി.
പി ഡബ്ലിയു ഡി ആൻഡ് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസാണ് ആപ്പ് പുറത്തിറക്കിയത്. ചടങ്ങിൽ ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ, ട്രാവ് ലൗഞ്ച് ബ്രാൻഡ് റെപ്രെസെന്ററ്റീവും സിനിമാ താരവുമായ മമ്ത മോഹൻദാസ്, ആസ്കോ ഗ്ലോബൽ എംഡിയും കമ്പനി ഡയറക്ടറുമായ അസീസ് ചൊവ്വഞ്ചേരി തുടങ്ങിയവർ സംസാരിച്ചു. ട്രാവലോഞ്ച് ഇന്ത്യയുടെ യാത്ര ടൂറിസം മേഖലയിൽ വിപ്ലവാകരമായ മാറ്റം കൊണ്ട് വരുമെന്ന് ഡയറക്ടർ അസീസ് ചൊവ്വഞ്ചേരിയും ഗോകുലം ഗോപാലനും മാദ്ധ്യമങ്ങളോട് പറഞ്ഞു.
യാത്രക്കാർക്കായി ഒരുക്കിയ ട്രാവ് ലൗഞ്ച് ട്രാവൽ ആപ്പിലൂടെ ഇന്ത്യയിലെ മുഴുവൻ യാത്രക്കാരും നേരിടുന്ന പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ പരിഹാരം കണ്ടെത്തുവാൻ സാധിക്കുമെന്ന് ട്രാവ് ലൗഞ്ച് ഫൗണ്ടർ സഫീർ പി ടി പറഞ്ഞു. കേരളത്തിലെയും ഇന്ത്യയിലെയും യാത്രക്കാർക്ക് എളുപ്പമുള്ള യാത്രകൾ യാഥാർത്യമാക്കുന്ന ട്രാവ് ലൗഞ്ച് കോഴിക്കോട് നിന്നും പിറവി കൊണ്ടതിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന് ആപ്പ് പുറത്തിറക്കി ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ട്രാവ് ലൗഞ്ച് ഡയറക്ടർ ഷംനാസ് വി കെ ചടങ്ങിന് നന്ദി അറിയിച്ചത്.















