കാസര്‍കോഡ്: സമൂഹ മാധ്യമത്തിലൂടെ കെഎസ്ആര്‍ടിസിയെ അപമാനിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ കടുത്ത അച്ചടക്ക നടപടി. ഗുരുതര അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി കാസര്‍കോഡ് യൂണിറ്റിലെ ഡ്രൈവറായ വി. ഹരിദാസിനെ സര്‍വീസില്‍ നിന്നു പിരിച്ചുവിട്ടു.
യൂട്യൂബ് ചാനലിലൂടെ ഇയാള്‍ കെഎസ്ആര്‍ടിസിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു എന്നാണ് ആരോപണം.
ഇയാളെ അടുത്ത കാലത്ത് അച്ചടക്ക നടപടിയുടെ ഭാഗമായി പിറവത്തേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് യൂട്യൂബ് ചാനലിലൂടെ ഇയാള്‍ കെഎസ്ആര്‍ടിസിയെ അപമാനിക്കുന്ന തരത്തിലുള്ള വീഡിയോ പ്രചരിപ്പിച്ചത്. പ്രാഥമിക അന്വേഷണത്തില്‍ ഹരിദാസ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് നടപടി.















