ആലപ്പുഴ: അർത്തുങ്കൽ ഹാർബറിന് സമീപം അജ്ഞാത പുരുഷന്റെ മൃതദേഹം തീരത്ത് അടിഞ്ഞു. മലയാളിയല്ലെന്നാണ് പ്രഥമിക നിഗമനം. വാൻഹായ്-503 കപ്പലിൽ നിന്ന് കാണാതായ യെമൻ പൗരൻ്റേതെന്ന് സംശയം.
രാവിലെ ആറരയടെയാണ് സംഭവം. ജീർണിച്ച നിലയിലുള്ള മൃതദേഹം മത്സ്യത്തൊഴിലാളികളാണ് കണ്ടത്. മത്സ്യത്തൊഴിലാളികളാണ് കോസ്റ്റൽ പൊലീസിനെ വിവരം അറിയിച്ചത്.















