കോഴിക്കോട്: ഒമാനിൽ ബിസിനസിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിൽ പ്രതികളായ അമ്മയ്‌ക്കും മകനുമായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. തലശ്ശേരി നീർവേലി അൽഫജർ കണ്ടംകുന്ന് നല്ലക്കണ്ടി റഷാദ്(32), മാതാവ് സൈനബ(53) എന്നിവർക്കെതിരെയാണ് നാദാപുരം പൊലീസ് ലുക്കൗട്ട് സർക്കുലർ ഇറക്കിയത്.
ഒമാനിൽ ഇറക്കുമതി, കയറ്റുമതി ലൈസൻസുള്ള സ്വകാര്യ സ്ഥാപനം നടത്തുന്നുണ്ടെന്ന് വിശ്വസിപ്പിച്ച് ചേലക്കാട് സ്വദേശിയിൽ നിന്നും 3,12,45,980 രൂപയാണ് പ്രതികൾ തട്ടിയെടുത്തത്. 2023 ഒക്ടോബർ മുതൽ പല ഘട്ടങ്ങളിലായി പണം വാങ്ങി വഞ്ചിച്ചെന്നാണു ചേലക്കാട്ടെ പോലേരി ഹൗസിൽ ഷാനവാസിന്റെ പരാതി.
എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെ പ്രതികൾ വിദേശത്തേക്ക് മുങ്ങുകയായിരുന്നു.
പരാതിക്കാരൻ ഷാനവാസിനെ വിദേശത്ത് കേസിൽ കുടുക്കാനും ഇവർ ശ്രമിച്ചിരുന്നു.