തിരുവനന്തപുരം : ദേവസ്വം ബോർഡുകളിൽ നിയമനം വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യ പ്രതി പോലീസ് പിടിയിൽ.
മൂവാറ്റുപുഴ തൃക്കളത്തൂർ കാവുംപടി ഭാഗത്ത് പായിക്കാട്ട് വീട്ടിൽ അമൽലാൽ വിജയനെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്.
ദേവസ്വം ബോർഡിൽ നിയമനം നൽകാം എന്നു പറഞ്ഞ് വിശ്വസിപ്പിച്ച് തൃക്കളത്തൂർ സ്വദേശിനികളുടെ പതിനാല് ലക്ഷത്തോളം രൂപ തട്ടിയെടുത്തു എന്നതാണ് കേസ്.പണം സ്വീകരിച്ച അക്കൗണ്ടുകൾ, ഇവർ തമ്മിലുള്ള ആശയവിനിമയങ്ങൾ, ഫോൺ കോളുകൾ തുടങ്ങിയവ പരിശോധിച്ചുവരുകയാണ്. കേസിൽ മറ്റാരൊക്കെയാണ് കൂട്ടുള്ളതെന്നും നിരീക്ഷിച്ചു പോലീസ് നിരീക്ഷിച്ചു വരികയാണ്
അന്വേഷണസംഘത്തിൽ എസ് ഐ മാരായ എസ്. എൻ സുമിത, എം.ആർ രജിത്, സീനിയർ സി പി കെ കെ ജയൻ എന്നിവരാണുണ്ടായിരുന്നത്.















