തൃശൂർ: തൃശൂരിൽ നിരവധി ക്രിമിനൽക്കേസുകളിൽ പ്രതികളായ രണ്ട് യുവതികൾക്കെതിരെ കാപ്പ ചുമത്തി. കരയാമുട്ടം സ്വദേശി ചിക്കവയലിൽ വീട്ടിൽ സ്വാതി ( 28), വലപ്പാട് സ്വദേശി ഈയാനി വീട്ടിൽ ഹിമ( 25) എന്നിവർക്കെതിരെയാണ് കാപ്പ ചുമത്തിയത്. ഇത് പ്രകാരം ഇരുവരും 6 മാസക്കാലത്തേക്ക് കൊടുങ്ങല്ലൂർ ഡിവൈഎസ്പി ഓഫീസിൽ വന്ന് ഒപ്പ് വയ്‌ക്കുന്നതിനും ഉത്തരവായി.
ഇരുവരെയും സ്റ്റേഷനിൽ വിളിച്ച് വരുത്തിയാണ് ഉത്തരവ് നടപ്പാക്കിയത്. ഇരുവർക്കുമെതിരെ വലപ്പാട് പൊലീസ് സ്റ്റേഷനിൽ മോഷണത്തിനും വീട് കയറിയുള്ള ആക്രമണത്തിനും അടിപിടിക്കുമടക്കം മൂന്ന് ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തൃശ്ശൂർ റൂറൽ ജില്ല പൊലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസ്. നല്കിയ ശുപാർശയിൽ തൃശൂർ റേഞ്ച് ഡി.ഐ.ജി. ഹരിശങ്കർ ഐ.പി.എസ്. ആണ് കാപ്പ പ്രകാരമുള്ള ഉത്തരവുകൾ പുറപ്പെടുവിച്ചത്.