സ്വന്തം കുഞ്ഞിനെ നിർബന്ധിച്ച് സിംഹത്തിന്റെ പുറത്തിരുത്താൻ ശ്രമിക്കുന്ന പിതാവിന്റെ വീഡിയോ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഇയാൾ കുട്ടിയെ നിർബന്ധിച്ച് സിംഹത്തിന്റെ പുറത്ത്ഇരുത്തി ചിത്രമെടുക്കാൻ ശ്രമിക്കുന്നതും സിംഹം ഞൊടിയിടയിൽ കുതറിതിരിയുന്ന ഭയപ്പെടുത്തുന്ന നിമിഷങ്ങളും വീഡിയോയിലുണ്ട്.
ആൺകുട്ടിയുടെ പിതാവെന്ന് അവകാശപ്പെടുന്നയാൾ തന്നെയാണ് ഈ ഞെട്ടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്‍തത്. കുട്ടിക്ക് താല്പര്യമില്ലാതിരിന്നിട്ടും പിതാവ് സിംഹത്തിന്റെ പുറത്തിരുത്തി ചിത്രമെടുക്കാൻ ശ്രമിക്കുന്നതാണ് വീഡിയോ. എന്നാൽ സിംഹം പ്രകോപിതനായി കുതറിത്തിരിഞ്ഞ് ആക്രമിക്കാൻ അടുക്കുമ്പോൾ ഭാഗ്യം കൊണ്ടാണ് കുഞ്ഞും പിതാവും രക്ഷപ്പെടുന്നത്.
View this post on Instagram
കുഞ്ഞ് പേടിച്ച് അലറികരഞ്ഞിട്ടും ഇത് അവഗണിച്ച പിതാവിന്റെ പ്രവർത്തി സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനത്തിന് ഇടയാക്കി. “സ്വന്തം കുട്ടിയെ അപകടത്തിലാക്കിയതിന് അവനെ ജയിലിലടയ്‌ക്കണം,” ഒരു ഉപയോക്താവ് കുറിച്ചു തലച്ചോറില്ലാത്ത മനുഷ്യന്റെ പ്രവർത്തിയെന്നാണ് മറ്റൊരാളുടെ വിമർശനം. അതേസമയം കാട്ടിൽ സ്വതന്ത്രമായി ജീവിക്കേണ്ട സിംഹത്തെ മനുഷ്യൻ അവരുടെ വിനോദത്തിനായി ഉപദ്രവിക്കുകയാണെന്ന് മൃഗസ്നേഹികളും ആരോപിച്ചു.















