വായനക്കാരുടെ ഹൃദയത്തിൽ ആഴ്ന്നിറങ്ങിയ പുസ്തകം റാം c/o ആനന്ദിക്ക് കേന്ദ്രസാഹിത്യ അക്കാദമി യുവ പുരസ്കാരം. 50,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. അവാർഡ് ലഭിച്ചതിന്റെ സന്തോഷം തന്റെ വായനക്കാരുമായി പങ്കുവക്കുകയാണ് എഴുത്തുകാരനായ അഖിൽ പി ധർമജൻ.
വിവിധ ഭാഷകളിൽ നിന്നുള്ള 23 കൃതികളാണ് പുരസ്കാരം നേടിയത്. യുവ വായനക്കാർക്കിടയിൽ ഏറ്റവും കൂടുതൽ ചർച്ചയായ പുസ്തകമാണ് റാം c/o ആനന്ദി. യാഥാർത്ഥ ജീവിതത്തിലേക്ക് ഓരോ വായനക്കാരനെയും കൊണ്ടുപോകുന്ന അതിമനോഹര പുസ്തകമാണിത്. അഖിൽ പി ധർമജന്റെ എഴുത്തിന് സോഷ്യൽമീഡിയയിൽ നിന്നും ലഭിച്ച ജനപ്രീതിയും വലുതായിരുന്നു.
പുരസ്കാരത്തിന് തന്നെ അർഹനാക്കിയ എല്ലാ വായനക്കാരോടും നന്ദി അറിയിച്ചാണ് അഖിൽ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. “സന്തോഷം എങ്ങനെ പറഞ്ഞറിയിക്കണം എന്നറിയില്ല. അറിഞ്ഞപ്പോൾ മുതൽ കയ്യും കാലുമൊക്കെ വിറയ്‌ക്കുകയാണ്. ഇവിടെവരെ കൊണ്ടെത്തിച്ച ഓരോ മനുഷ്യർക്കും എന്റെ ഉമ്മകൾ”- എന്നാണ് അഖിൽ പി ധർമജൻ കുറിച്ചത്.















