റിപ്പോ നിരക്ക് കുറച്ചതിന് പിന്നാലെ സേവിംഗ്‌സ് എക്കൗണ്ട് പലിശ നിരക്ക് താഴ്ത്തി ബാങ്കുകള്‍; എസ്ബിഐയില്‍ 2.5%, എച്ച്ഡിഎഫ്‌സിയില്‍ 2.75%
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

റിപ്പോ നിരക്ക് കുറച്ചതിന് പിന്നാലെ സേവിംഗ്‌സ് എക്കൗണ്ട് പലിശ നിരക്ക് താഴ്‌ത്തി ബാങ്കുകള്‍; എസ്ബിഐയില്‍ 2.5%, എച്ച്ഡിഎഫ്‌സിയില്‍ 2.75%

ആര്‍ബിഐ റിപ്പോ നിരക്ക് അര ശതമാനം കുറച്ച സാഹചര്യത്തിലാണ് ബാങ്കുകള്‍ പലിശ നിരക്ക് താഴ്ത്തുന്നത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 18, 2025, 06:49 pm IST
FacebookTwitterWhatsAppTelegram

ന്യൂഡെല്‍ഹി: സേവിംഗ്‌സ് ബാങ്ക് എക്കൗണ്ട് പലിശ നിരക്കുകള്‍ കുറച്ച് പ്രമുഖ ബാങ്കുകള്‍. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയുള്‍പ്പെടെയുള്ള പ്രധാന ബാങ്കുകള്‍ പലിശ നിരക്കുകള്‍ കുറച്ചതോടെ നിക്ഷേപകരുടെ നേട്ടം ഇടിയും. ആര്‍ബിഐ റിപ്പോ നിരക്ക് അര ശതമാനം കുറച്ച സാഹചര്യത്തിലാണ് ബാങ്കുകള്‍ പലിശ നിരക്ക് താഴ്‌ത്തുന്നത്.

എസ്ബിഐ 2.5% പലിശ

രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവായ എസ്ബിഐ 2.5% ആയി സേവിംഗ്‌സ് അക്കൗണ്ട് പലിശ നിരക്ക് പരിഷ്‌കരിച്ചു. 2025 ജൂണ്‍ 15 മുതല്‍ നിരക്ക് പ്രാബല്യത്തിലായി. 10 കോടി രൂപയില്‍ താഴെയുള്ള തുകകള്‍ക്ക് 2.7% ഉം 10 കോടി രൂപയും അതില്‍ കൂടുതലുമുള്ള നിക്ഷേപങ്ങള്‍ക്ക് 3% ഉം പലിശയാണ് ബാങ്ക് ഇതുവരെ നല്‍കിയിരുന്നത്. ഇനി എല്ലാ തുകയ്‌ക്കും 2.5% പലിശയാവും ബാധകമാവുക.

എച്ച്ഡിഎഫ്‌സി ബാങ്കില്‍ 2.75% നിരക്ക്

2025 ജൂണ്‍ 10 മുതല്‍ പ്രാബല്യത്തില്‍ വരുന്ന തരത്തില്‍ എച്ച്ഡിഎഫ്‌സി ബാങ്ക് സേവിംഗ്‌സ് നിരക്കുകള്‍ 2.75% ആയി കുറച്ചു. 50 ലക്ഷം രൂപയില്‍ താഴെയുള്ള തുകകള്‍ക്ക് 2.75% ഉം 50 ലക്ഷം രൂപയും അതില്‍ കൂടുതലുമുള്ള ബാലന്‍സുകള്‍ക്ക് 3.25% ഉം പലിശ നിരക്ക് ബാങ്ക് നേരത്തെ വാഗ്ദാനം ചെയ്തിരുന്നു.

ഐസിഐസിഐ ബാങ്ക്

ഐസിഐസിഐ ബാങ്ക് 2025 ജൂണ്‍ 12 മുതല്‍ സേവിംഗ്‌സ് എക്കൗണ്ടുകള്‍ക്ക് 2.75% വാര്‍ഷിക പലിശ നിരക്കാവും നല്‍കുക. 50 ലക്ഷം രൂപയില്‍ താഴെയുള്ള ബാലന്‍സുകള്‍ക്ക് 2.75% ഉം അതിനു മുകളിലുള്ള ബാലന്‍സുകള്‍ക്ക് 3.25% ഉം പലിശ നിരക്ക് നേരത്തെ ബാങ്ക് വാഗ്ദാനം ചെയ്തിരുന്നു.

ഫെഡറല്‍ ബാങ്ക്

മറ്റ് ബാങ്കുകളും സേവിംഗ്‌സ് നിരക്കുകള്‍ പരിഷ്‌കരിക്കുകയാണ്. ഫെഡറല്‍ ബാങ്ക് ബാലന്‍സ് സ്ലാബുകളെ അടിസ്ഥാനമാക്കി 2.5% മുതല്‍ 6.25% വരെ പലിശ നല്‍കും. ജൂണ്‍ 17 മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നു. ബാങ്ക് ഓഫ് ബറോഡ ബാലന്‍സ് സ്ലാബുകളെ അടിസ്ഥാനമാക്കി 2.7% മുതല്‍ 4.25% വരെ പലിശ നല്‍കും. ജൂണ്‍ 12 മുതല്‍ ഇത് പ്രാബല്യത്തിലായി.

 

Tags: SBIRBIICICI BanksavingsHDFCReserve Banksavings account
ShareTweetSendShare

More News from this section

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

റിലയന്‍സ്, ജിയോ പേരുകളില്‍ വ്യാജഉല്‍പ്പന്നങ്ങള്‍; ഇകൊമേഴ്‌സ് സൈറ്റുകള്‍ക്കെതിരെ കോടതി

ബാങ്കിനെ സ്മാര്‍ട്ട്‌ഫോണിലേക്കു കൊണ്ടുവന്ന 9 വര്‍ഷങ്ങള്‍; വിസയെയും മലര്‍ത്തിയടിച്ച് കുതിപ്പ്, യുപിഐ എന്ന ഇന്ത്യന്‍ ഹീറോ

ജപ്പാനിലെ ഏറ്റവും പുതിയ ഇ10 ബുള്ളറ്റ് ട്രെയിനുകള്‍ ഇന്ത്യയില്‍ ഓടും; മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി അതിവേഗം പൂര്‍ത്തീകരണത്തിലേക്ക്

Latest News

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

അയാളുടെ പേര് കൃഷ്ണൻ എന്നാണ്; സ്നേഹത്തിന്റെയും അനുകമ്പയുടെയും പ്രതികമായ ഹിന്ദു ദൈവം; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies