കോൺഗ്രസ് നേതാവും മാരാരിക്കുളം മുൻ എംഎൽഎയും അഡ്വ. പി. ജെ. ഫ്രാൻസിസ് (88) അന്തരിച്ചു.വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ബുധനാഴ്ച ഒൻപതു മണിയോടെ ആലപ്പുഴ കോൺവെന്റ് ജംഗ്ഷനിലെ വീട്ടിലായിരുന്നു അന്ത്യം. 1996 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മാരാരിക്കുളത്ത് വി.എസ് അച്യുതാനന്ദനെ തോൽപ്പിച്ചതിലൂടെ ശ്രദ്ധേയനായ നേതാവാണ് പി. ജെ. ഫ്രാൻസിസ്. 1965 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പി.ജെ.ഫ്രാന്‍സിസ് അന്ന് ജയിച്ചത്.















